നൂൽപ്പുഴ കല്ലൂരിലെ രാജീവ് ഗാന്ധി റെസിഡൻഷ്യൽ സ്കൂളിലെ ആറ് കുട്ടികൾ ഓണം അവധി കഴിഞ്ഞ് തിരിച്ച് സ്കൂളിൽ എത്താതിനാൽ കുട്ടികളെ തേടി പോലീസും ട്രെബൈൽ പ്രൊറോമോട്ടറും വനപാലകരും ചേർന്ന് വടുവഞ്ചാലിൽ നിന്നും കാടശ്ശേരി വഴി പരപ്പൻ പാറ കോളനിയിലേക്ക് ചൊവ്വാഴ്ച്ച രാവിലെ 9.45 യാത്ര തിരിച്ചു. നിബിഡ വനം നിറഞ്ഞ മലഞ്ചെരുവിലൂടെ ദൃഷ്കരമായ യാത്രയായിരുന്നു . കോളനിയിൽ എത്തിയതിനു ശേഷം സംഘത്തിന്റെ സ്കുളിൽ പോരാൻ താൽപര്യമുണ്ടോ എന്ന ചോദ്യത്തിന് നിറഞ്ഞ പുഞ്ചിരിയോടെ സംഘത്തോടൊപ്പം സ്കൂളിലേക്ക് പുറപ്പെടുകയായിരുന്നു.സംഘത്തോടൊപ്പം മേപ്പാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ കെ മോഹനൻ ,വിനോദ്, ശ്രീരാജ് എന്നിവർ ഉണ്ടായിരുന്നു.