ചരിത്രം

27.08.1980 ലെ G.O(MS) 1128/80 RD പ്രകാരം 01/11/1980 ന് വയനാട് റവന്യൂ ജില്ല രൂപീകൃതമായി. ജില്ലയിൽ വൈത്തിരി, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിങ്ങനെ 3 താലൂക്കുകളിലായി 2131 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ വിസ്തീർണം .  2011 ലെ സെൻസസ് പ്രകാരം വയനാട് ജില്ലയിലെ ജനസംഖ്യ 8,16558 ആണ് (പുരുഷന്മാർ 401314, സ്ത്രീകൾ 415244).  26/09/1980-ലെ G.O(MS) നമ്പർ 1237/80/RD പ്രകാരം 01/11/1980 മുതലാണ് വയനാട് ജില്ലാ പോലീസ് ഓഫീസ്  പ്രാബല്യത്തിൽ വരുന്നത് .വയനാട് പോലീസ് ജില്ലയിൽ 17 പോലീസ് സ്റ്റേഷനുകളും  3  സബ് ഡിവിഷനുകളും ഉൾപ്പെടുന്നു.

 

Last updated on Monday 25th of April 2022 PM