അടിയന്തിര സഹായ നമ്പർ :112, ദുരന്ത നിവാരണം: 1077, വനിതാ സഹായം : 109111

e-Services

പോലീസ് സ്റ്റേഷൻ വിവരങ്ങൾ

Know Your Police Station

Wayanad



സന്ദേശം ജില്ലാ പോലീസ് മേധാവി, വയനാട്

വയനാട് ജില്ലാ പോലീസ് മേധാവി എന്ന നിലയില്‍, നിങ്ങളെ ഈ വെബ്‌സൈറ്റിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. വയനാട് ജില്ലാ പോലീസിന്റെ സേവനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, പുതിയ പദ്ധതികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിന് ഈ വെബ്‌സൈറ്റ് പ്രയോജനപ്പെടുത്താം. ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഈ വെബ്‌സൈറ്റ് വഴി ലഭ്യമാകും.

ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിന് വയനാട് ജില്ലാ പോലീസ് പ്രതിജ്ഞാബദ്ധരാണ്. ഗതാഗത നിയന്ത്രണം, കുറ്റകൃത്യങ്ങള്‍ തടയല്‍ എന്നിവയ്ക്കു പുറമേ ജനമൈത്രി പോലീസിംഗ്, സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദ്ധതി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള വിവിധ പദ്ധതികള്‍  തുടങ്ങിയവയും വയനാട് പോലീസ് നടപ്പിലാക്കി വരുന്നു. ജില്ലയിലെ ആദിവാസി ജനതക്കിടയില്‍ അവരുടേതുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ജില്ലാ പോലീസ് പ്രത്യേക ശ്രദ്ധയൂന്നി പ്രയത്‌നിക്കുന്നു. വിനോദസഞ്ചാര ജില്ലയായ വയനാട് സന്ദര്‍ശിക്കുന്ന നിരവധി വിദേശ-സ്വദേശ സഞ്ചാരികളുടെ സുരക്ഷക്കും ജില്ലാ പോലീസ് പ്രാധാന്യം നല്‍കുന്നു.

ഈ വെബ്‌സൈറ്റ് നിങ്ങള്‍ക്ക്പ്രയോജനപ്രദമാണെന്ന് കരുതുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങളുമായി പങ്കുവയ്ക്കുക. നിങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ഞങ്ങള്‍ ലഭ്യമാക്കുന്നതാണ്.

ജയ് ഹിന്ദ്


തപോഷ് ബസുമതാരി ഐ.പി.എസ്
ജില്ലാ പോലീസ് മേധാവി, വയനാട്.
കേരളം

Image of Police Chief

ഇനിഷിയേറ്റീവ്സ്

ന്യൂസ് & ഇവെന്റ്സ്

ഫോട്ടോസ് & വീഡിയോസ്

ERSS