ദുരന്തബാധിത പ്രദേശങ്ങളിൽ നിറസാന്നിധ്യമായി പോലീസ് സേന

05 Aug 2024

കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിത പ്രദേശങ്ങളിൽ നിറസാന്നിധ്യമായി പോലീസ് സേനയും. ഉരുൾപൊട്ടലുണ്ടായ ദിനം സ്റ്റേഷനിലെ നൈറ്റ് പട്രോളിങ് ഡ്യൂട്ടിക്കാരാണ് പ്രദേശവാസികളുമായി ചേർന്ന് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്.

 

ചൂരൽമല പാലം തകർന്ന് തീർത്തും ഒറ്റപ്പെട്ട മുണ്ടക്കൈയിലേക്ക് കടക്കാൻ ആദ്യം പാലം നിർമിച്ചത് പോലീസിന്‍റെ സ്പെഷ്യൽ ഓപറേഷന്‍ ഗ്രൂപ്പ് (എസ്.ഒ.ജി)ആണ്. ആ പാലമാണ് രക്ഷാപ്രവർത്തകക്ക് മറ്റുള്ളവരെ രക്ഷിക്കാൻ മുണ്ടക്കൈ ഭാഗങ്ങളിലേക്ക് എത്തിപ്പെടാൻ സഹായകമായതും. ദുരന്ത ഭൂമിയിൽ നിന്നെത്തിക്കുന്ന മൃതദേഹങ്ങൾ വിട്ടുകിട്ടുന്നതിനായി ഹൃദയം നുറുങ്ങുന്ന വേദനയോടെ കാത്തിരിക്കുന്നവർക്ക് പോസ്റ്റുമോർട്ടത്തിനു മുന്നോടിയായുള്ള ഇൻക്വസ്റ്റ് നടപടികൾ അതിവേഗത്തിലാക്കി എത്രയും വേഗം ബന്ധുക്കൾക്ക് വിട്ടുനൽകുന്നതിനായി പ്രത്യേക പോലീസ് സംഘം 24 മണിക്കൂറും സജീവമാണ്. ഉരുൾപൊട്ടലിൽ ഉറ്റവരെയും വീടും നഷ്‌ടപ്പെട്ട് ക്യാമ്പില്‍ കഴിയുന്നവര്‍ക്കും മറ്റും  തളരാതെ താങ്ങാകുവാന്‍ മാനസിക പിന്തുണയുമായി പോലീസ് ഉദ്യോഗസ്ഥരും ജില്ലാ പോലീസിന് കീഴിലെ ഡി.സി.ആർ.സി കൌണ്‍സിലര്‍മാരും സേവന രംഗത്തുണ്ട്. ലോക്കൽ പോലീസിനൊപ്പം വൈദഗ്ദ്യ പരിശീലനം ലഭിച്ച കെ 9 സ്ക്വാഡ്, വിവിധ ജില്ലകളില്‍ നിന്നും ബറ്റാലിയനുകളിൽ നിന്നുമുള്ള പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് വയനാട്ടിലുള്ളത്. ആയിരത്തോളം വരുന്ന പോലീസുകാരെയാണ് വയനാട്ടിൽ വിന്യസിച്ചിട്ടുള്ളത്. കൂടാതെ കേന്ദ്രസേന, എന്‍.ഡി.ആര്‍.എഫ്, ഫയര്‍ ആന്‍ഡ്റെസ്ക്യൂ, ഫോറസ്റ്റ്, മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, അന്യ സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ജെ.സി.ബി മറ്റ് യന്ത്രോപകരണങ്ങളുമായി വന്നവര്‍  തുടങ്ങിയവരും സ്തുത്യര്‍ഹ സേവനവുമായി ദുരന്ത മുഖത്തുണ്ട്.

 

ദുരന്തമുണ്ടായുടൻ പോലീസ് സേന രക്ഷാ പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപായി തന്നെ ചൂരൽമലക്ക് തൊട്ടടുത്തുള്ള ഏലവയൽ സ്വദേശിയായ മേപ്പാടി സ്റ്റേഷനിലെ പോലീസുകാരനായ ജബലു റഹ്‌മാൻ അവിടേക്ക് ഓടിയെത്തി രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. ചൂരൽമലയിലെ സ്‌കൂളിനടുത്തേക്ക് ഒലിച്ചെത്തിയ രണ്ടു പേരെ ജബലുവും സംഘവും ആദ്യം രക്ഷിച്ചിരുന്നു. വസ്ത്രങ്ങൾ നഷ്ടപ്പെട്ട ഇവർക്ക് ധരിച്ചിരുന്ന കോട്ടും ബനിയനുമെല്ലാം ഊരി നൽകിയാണ് ഇവരെ ആശുപത്രിയിലേക്ക് അയച്ചത്. രക്ഷാപ്രവർത്തനം തുടരാൻ ശ്രമങ്ങൾ ഊർജിതമാക്കിയപ്പോഴേക്കും അടുത്ത പൊട്ട് പൊട്ടി. രക്ഷാപ്രവർത്തനത്തിന് മുന്നിട്ടു നിന്നവരെല്ലാം ജീവനുംകൊണ്ട് ഓടി മാറി. ഒഴുക്ക് കുറഞ്ഞപ്പോഴേക്കും രക്ഷാപ്രവർത്തനങ്ങൾ തുടർന്നു. തുടർന്ന് കൂടുതൽ പോലീസ് ഫോഴ്‌സ് വയനാട്ടിലെത്തി. മേപ്പാടിയിൽ നിന്ന് ദുരന്തഭാഗത്തേക്കുള്ള അനാവശ്യ യാത്രകൾ തടഞ്ഞു. ആംബുലൻസുകളും മറ്റു അവശ്യ സർവീസുകളെയും അതിവേഗം കടത്തിവിട്ടു.

 

ഉരുളെടുത്ത ഉറ്റവർക്കായി നെഞ്ച് കീറുന്ന വിലാപങ്ങളുമായി കാത്തിരിക്കുന്നവർക്ക് കാത്തിരിപ്പിന്‍റെ വേദന കൂടി നൽകാതിരിക്കാന്‍ അതിവേഗ ഇൻക്വസ്റ്റ് നടപടികളുമായി പോലീസ് രംഗത്തുണ്ട്. ദൗത്യത്തിലുടനീളം ഇൻക്വസ്റ്റ് നടപടികൾ പകർത്തി പോലീസ് ഫോട്ടോഗ്രാഫി യൂണിറ്റും രംഗത്തുണ്ട്.

 

പോലീസ് കെ-9 സ്ക്വാഡ് ദുരന്തപ്രദേശങ്ങളിൽ മണ്ണിനടിയിലെ മനുഷ്യ സാന്നിദ്ധ്യം കണ്ടെത്താൻ കേരളാ പോലീസിന്‍റെ കടാവർ, റെസ്ക്യൂ നായകളുമുണ്ടായിരുന്നു. കൂടാതെ തിരച്ചിലിനും നിരീക്ഷണത്തിനുമായി അത്യാധുനിക ഡ്രോണുകൾ ഏർപ്പെടുത്തിയിരുന്നു.

ദുരന്ത മേഖലയിൽ തിരച്ചിൽ, തിരച്ചിലിന് മേൽനോട്ടം വഹിക്കൽ, ട്രാഫിക് നിയന്ത്രണം, വെഹിക്കിൾ പട്രോളിങ്,  ഫൂട്ട് പട്രോളിങ്, മരണപ്പെട്ടവരുടെ ഇന്‍ക്വസ്റ്റ് നടപടിക്രമങ്ങള്‍,  ബോഡി എസ്കോര്‍ട്ട്,    ഡാറ്റ ശേഖരണം, ദുരന്ത പ്രദേശത്ത് കളവ് നടക്കുന്നതുമായി ബന്ധപ്പെട്ടുള്ള രഹസ്യ നിരീക്ഷണം, കാണാതായവരെ കണ്ടെത്തുന്നതിനായുള്ള വിദ്ഗ്ദ അന്വേഷണം        തുടങ്ങിയ ഡ്യൂട്ടികളാണ് പോലീസ് നിർവഹിച്ചു കൊണ്ടിരിക്കുന്നത്. പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി മേപ്പാടിയിലും ചൂരൽമലയിലും24 മണിക്കൂർ പ്രവർത്തിക്കുന്ന സ്പെഷ്യൽ കണ്ട്രോൾ റൂമുകളുണ്ട്.

 

ക്രമസമാധാന പാലന ചുമതലയുള്ള എം.ആർ അജിത്കുമാര്‍ (അഡിഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പോലീസ്) അവര്‍കളുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങളുടെ ഏകോപനം. കെ. സേതുരാമൻ (ഉത്തരമേഖല ഇൻസ്പെക്ടർ ജനറൽ), തോംസൺ ജോസ് (ഡി.ഐ. ജി കണ്ണൂർ മേഖല ). ടി നാരായണൻ (ജില്ലാ പോലീസ് മേധാവി), തപോഷ് ബസുമതാരി (എസ്. പി, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്) തുടങ്ങിയവരും പോലീസ് ദൌത്യങ്ങളെ ഏകോപിപ്പിച്ചു. 24 മണിക്കൂറും മേഖലകളിൽ പോലീസിന്‍റെ നേതൃത്വത്തിൽ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്.

 

ദുരന്തപ്രദേശത്തോ അവിടെയുള്ള വീടുകളിലോ രാത്രിയിൽ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടിയെടുക്കും. ഇവിടങ്ങളിലെ വീടുകളിലോ പ്രദേശങ്ങളിലോ രക്ഷാപ്രവർത്തനത്തിന്‍റെ പേരിലോ അല്ലാതെയോ പോലീസിന്‍റെ അനുവാദമില്ലാതെ രാത്രി കാലങ്ങളിൽ ആരും പ്രവേശിക്കാൻ പാടുള്ളതല്ല.

പുതിയ വാർത്ത
28

May 2025

ദേശീയ മാസ്റ്റേഴ്‌സ് കായികമേള വയനാട് പോലീസിന്റെ യശസ്സുയര്‍ത്തി വീണ്ടും അജ്മല്‍

ദേശീയ മാസ്റ്റേഴ്‌സ് ഹർഡിൽസിലും ട്രിപ്പിൾ ജമ്പിലും സ്വർണം

28

May 2025

ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ 'നോക്ക് ഔട്ട് ഡ്രഗ്സ്' ഫുട്ബോള്‍ കാര്‍ണിവലിന് വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ സമാപനം

മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ലഹരി വിരുദ്ധ സന്ദേശം നല്‍കി

18

Nov 2024

ഉപ തെരഞ്ഞെടുപ്പ്: കേന്ദ്ര - സായുധ സേനകളെ വയനാട് പോലീസ് ആദരിച്ചു.

വയനാട് ലോകസഭാ ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്തുത്യർഹമായ സേവനങ്ങൾക്ക് ശേഷം മടങ്ങുന്ന കേന്ദ്രസേനയെയും, സായുധ ബറ്റാലിയൻ അംഗങ്ങളെയും വയനാട് പോലീസ് ആദരിച്ചു.

18

Nov 2024

പോലീസ് സ്റ്റേഷനുകൾ സന്ദർശിച്ച് കുട്ടി പോലീസ്

മീനങ്ങാടി, പടിഞ്ഞാറത്തറ സ്റ്റേഷനുകളിലാണ് സ്റ്റുഡന്റ് പോലീസ് സീനിയർ കേഡറ്റ് വിദ്യാർത്ഥികൾ സന്ദര്‍ശനം നടത്തിയത്.

18

Nov 2024

കഞ്ചാവുമായി പിടിയില്‍

നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് 10 കിലോയോളം കഞ്ചാവുമായി പിടിയിലായത്

23

Oct 2024

പോലീസ് സ്‌മൃതി ദിനം

വീരചരമം പ്രാപിച്ചവർക്ക് വയനാട് പോലീസിന്റെ ആദരാഞ്ജലികൾ

05

Aug 2024

ദുരന്തബാധിത പ്രദേശങ്ങളിൽ നിറസാന്നിധ്യമായി പോലീസ് സേന

ആയിരത്തോളം വരുന്ന പോലീസുകാരെയാണ് വയനാട്ടിൽ വിന്യസിച്ചിട്ടുള്ളത്.

01

Aug 2024

വലിയ ഒരു ദുരന്തത്തെ അഭിമുഖീകരിക്കുന്ന വയനാടിനായി നമുക്ക് ഒരുമിച്ചു കൈകോർക്കാം.

നമ്മൾ ഒരുമിച്ച്‌ ഈ ദുരന്തത്തെ അതിജീവിക്കും.

26

Mar 2024

മുണ്ടക്കൈ ദുരന്തം

മണ്ണിനടിയിലെ മനുഷ്യ സാന്നിദ്ധ്യം കണ്ടെത്താൻ കേരളാ പോലീസിന്റെ കടാവർ, റെസ്ക്യൂ ഡോഗുകൾ

07

Mar 2024

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

560 ഗ്രാം കഞ്ചാവുമായാണ് ഇവര്‍ പിടിയിലാവുന്നത്.

07

Mar 2024

പേരാമ്പ്രയില്‍ നിന്നും രണ്ട് പേരെ തട്ടികൊണ്ടു പോയ സംഭവം: ഒരാള്‍ പിടിയില്‍

രണ്ടാളെയും സുരക്ഷിതരാക്കി പ്രതികളിലൊരാളെ പോലീസ് പിടികൂടിയത് സാഹസികമായി

07

Mar 2024

വില്ലേജ് ഓഫിസില്‍ കയറിച്ചെന്ന് അക്രമം കാണിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഡോക്ടറെ 10 വര്‍ഷത്തിന് ശേഷം കര്‍ണാടകയില്‍ നിന്ന് പിടികൂടി.

തമിഴ്‌നാട്, തഞ്ചാവൂര്‍ സ്വദേശിയായ തെന്നരസ്(77)നെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്.

globeസന്ദർശകർ

76955