സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഓൺ ലൈൻ അതിക്രമങ്ങൾ  പരിഹരിക്കുന്നതിനുള്ള ദ്രുത പ്രതികരണ സംവിധാനമാണ് "അപരാജിത ഓൺലൈൻ".
ഓൺലൈൻ ഉപദ്രവങ്ങളിൽ ഭൂരിഭാഗവും റിപ്പോർട്ടു ചെയ്യാത്തതിന്റെ കാരണം സാമൂഹിക സമ്മർദ്ദം, അടുത്ത സുഹൃത്തോ ബന്ധുവോ  കുറ്റവാളികളാവുന്നത്,   ബ്ലാക്ക് മെയിലിംഗ് തുടങ്ങിയവയാണ്. 
സ്ത്രീകളെ ഓൺലൈൻ മുഖാന്തരം ഉപദ്രവിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്നതിന് സംസ്ഥാന തലത്തിലും പോലീസ് സ്റ്റേഷൻ തലത്തിലും പരാതി പരിഹാരത്തിനായി സംവിധാനം ഉണ്ട്.
ഇരയുടെയും അവളുടെ കുടുംബത്തിന്റെയും രഹസ്യസ്വഭാവം ഉറപ്പാക്കിയും . സൈബർ വിദഗ്ധരുടെ സഹായത്തോടു കൂടിയും വളരെ പെട്ടെന്ന് കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മൂന്നിലെത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 
എസ്സ്.പി വിമൻ സെൽ കൈകാര്യം ചെയ്യുന്ന എക്സ്ക്ലൂസീവ് ഇമെയിലിലേക്ക് പരാതികൾ സ്വീകരിക്കുകയും  ഈ പദ്ധതിക്കായി പരിശീലനം ലഭിച്ച  വിദഗ്ധരായ  വനിതാ  പോലീസ്  ഉദ്യോഗസ്ഥരുടെ സഹായത്തോടു കൂടി കുറ്റവാളികളെ കാലതാമസം കൂടാതെ കണ്ടെത്തുകയും നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.
പരാതികൾ അയക്കേണ്ട ഇമെയിൽ : aparajitha.pol@kerala.gov.in