സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രോജക്റ്റ്, വയനാട്
2010 ജനുവരിയിൽ വയനാട് ജില്ലയിൽ നാല് സ്കൂളുകളിലായാണ് സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കുന്നത്. ഇന്ന് 37സ്കൂളുകളിലായി SPC പദ്ധതി നടപ്പിലാക്കി വരുന്നു. സാമൂഹിക പ്രതിബദ്ധത മുൻ നിർത്തി പൊതുജനങ്ങൾക്ക് സേവനം ചെയ്യുന്നതിൽ എസ് പി സി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കഴിഞ്ഞ 12 വർഷങ്ങളായി സമൂഹത്തിൽ വിവധ പ്രവർത്തനങ്ങളിലൂടെ വയനാട് സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി വളരെ നല്ല രീതിയിൽ നടപ്പിലാക്കി വരുന്നു. ഇന്ന് 37 സ്കൂളുകളിലായി 4032 കേഡറ്റുകൾ
ഈ പദ്ധതിക്കു കീഴിലുണ്ട്. അതിൽ 1639 ജൂനിയർ കേഡറ്റുകളും,1224 സീനിയർ കേഡറ്റുകളും, 1169 സൂപ്പർ സീനിയർ കേഡറ്റുകളും ഉൾപ്പെടുന്നു,