ജനമൈത്രി സുരക്ഷാ പദ്ധതി 

പോലീസും പൊതുജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്&zwjക്കാര്&zwj 2008 മാര്&zwjച്ചില്&zwj നടപ്പിലാക്കിയ പദ്ധതിയാണ് ജനമൈത്രി സുരക്ഷാ പദ്ധതി. കുറ്റകൃത്യങ്ങള്&zwj തടയാനും വിവരങ്ങള്&zwj കൈമാറാനും ജനങ്ങളുടെ സഹായം ഉറപ്പാക്കാനുള്ള ശ്രമമാണിത്. പരിശീലനം നേടിയ പുരുഷ, വനിതാ ബീറ്റ്് ഓഫിസര്&zwjമാരെയാണ് ഇതിന് നിയോഗിച്ചിട്ടുള്ളത്. അവര്&zwj ഓരോ കുടുംബത്തോടും പൗരന്മാരോടും സമ്പര്&zwjക്കം പുലര്&zwjത്തി പ്രദേശത്തെ വിവരങ്ങള്&zwj ശേഖരിക്കുന്നു. പരമ്പരാഗത രീതിയില്&zwj നിന്ന് മാറിയുള്ള പോലീസ് പ്രവര്&zwjത്തനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട 20 പോലീസ് സ്റ്റേഷനുകളിലാണ് തുടക്കത്തില്&zwj ഈ പദ്ധതി നടപ്പിലാക്കിയത്. വയനാട് ജില്ലയിലെ 17 പോലീസ് സ്്&zwnjറ്റേഷനുകളിലും ഈ പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്്. സമൂഹത്തിലെ ഓരോ വിഭാഗങ്ങളുടെയും വ്യത്യസ്തങ്ങളായ പ്രശ്&zwnjനങ്ങള്&zwj നേരിടുന്നതിനും, കാര്യക്ഷമത വര്&zwjദ്ധിപ്പിക്കുന്നതിനും പോലീസ് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കാനും ജനമൈത്രി പദ്ധതിയിലൂടെ സാധ്യമാകുന്നുണ്ട്. ജനമൈത്രി സുരക്ഷയ്ക്ക് വേണ്ട പ്രചാരണം നല്&zwjകുവാനും കൂടുതല്&zwj ആള്&zwjക്കാരെ ഈ പദ്ധതിയുടെ പരിധിയില്&zwj കൊണ്ടുവരുവാനും വിവിധ പ്രവര്&zwjത്തനങ്ങള്&zwj നടത്തിവരുന്നു. സമൂഹത്തില്&zwj സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്&zwjക്കുന്ന വിഭാഗങ്ങള്&zwjക്ക് താങ്ങും തണലുമാകുന്ന വിവിധ പ്രവര്&zwjത്തനങ്ങള്&zwj വയനാട് ജില്ലയില്&zwj നടത്തിവരുന്നുണ്ട്. ആദിവാസി ഊരുകള്&zwj കേന്ദ്രീകരിച്ച് നിയമ ബോധവല്&zwjക്കരണം, ലഹരിവിരുദ്ധ പ്രവര്&zwjത്തനങ്ങള്&zwj, യുവതി-യുവാക്കള്&zwjക്ക്് സൗജന്യ പി.എസ്.സി പരിശീലനം, കായിക പരിശീലനം, വയോജനങ്ങള്&zwjക്ക് മാനസിക പിരിമുറുക്കം തടയുന്നതിനുള്ള പ്രവര്&zwjത്തനങ്ങള്&zwj, സൗജന്യ ഉല്ലാസയാത്രകള്&zwj തുടങ്ങിയവ നടത്തി വരുന്നു.
 

Last updated on Tuesday 6th of February 2024 AM