വയനാട് ജില്ലാ പോലീസ് സംസ്ഥാന പോലീസിലെ നോര്&zwjത്ത് സോണിൽ വരുന്ന കണ്ണൂർ റേഞ്ചിന്റെ കീഴിലാണ് പ്രവർത്തിച്ചു വരുന്നത് .
ജില്ലാ പോലീസ് മേധാവിയായി നിയോഗിക്കപ്പെട്ട ഐ.പി.എസ് കേഡറിലെ ഒരു പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സേനയിൽ അഡീഷണൽ  പോലീസ് സൂപ്രണ്ട്, ഡെപ്യൂട്ടിപോലീസ് സൂപ്രണ്ടുമാർ, പോലീസ് ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാർ, 1100-ഓളം വരുന്ന സിവിൽ പോലീസ് ഓഫീസർമാർ എന്നിവരും ഉൾപ്പെടുന്നു . ജില്ലയിൽ പ്രതിവർഷം ഏകദേശം 11000 കേസുകൾ കൈകാര്യം ചെയ്യുന്നു. ഇതുകൂടാതെ, സേവനത്തിന്റെ വിവിധ വശങ്ങളിലും മറ്റ് നിവേദന വിഷയങ്ങളിലും സ്റ്റാഫ് ഓഫീസർമാരെ സഹായിക്കാൻ നൂറോളം മിനിസ്റ്റീരിയൽ വിഭാഗവും പ്രവർത്തിച്ചു വരുന്നു. പോലീസ് ജില്ലയെ സബ് ഡിവിഷനുകൾ, പോലീസ് സ്റ്റേഷനുകൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു, ഇവയെ  യഥാക്രമം ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, ഇൻസ്പെക്ടർ ഓഫ് പോലീസ്/സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് എന്നിവർ നേതൃത്വം നൽകുന്നു. കൂടാതെ ജില്ലാ പോലീസ്  ആസ്ഥാനം, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് കീഴിലായി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ, ജില്ലാ ക്രൈംബ്രാഞ്ച്, നാർക്കോട്ടിക് സെൽ, സ്പെഷ്യൽ മൊബൈൽ സ്ക്വാഡ്, ഡിസ്ട്രിക്ട് ഹെഡ് കോർട്ടർ, വനിതാ സെൽ, സൈബർ സെൽ എന്നിങ്ങനെയുള്ള പ്രത്യേകയൂണിറ്റുകളും സെല്ലുകളുമുണ്ട്. പ്രമാദമായ കുറ്റകൃത്യങ്ങളുടെ അന്വേഷണം  ജില്ലാ ക്രൈം ബ്രാഞ്ച്  നിർവഹിക്കുന്നു. ജില്ലയിൽ  റിപ്പോർട്ട്  ചെയ്യപ്പെടുന്ന SC / ST POA( Prevention of Atricities against SC/ST Act) വിഭാഗത്തിൽപ്പെടുന്ന കേസുകളുടെ അന്വേഷണം SMS (Special Mobile squad)  വിഭാഗം നടത്തിവരുന്നു. സൈബര്‍&zwj കുറ്റകൃത്യങ്ങള്‍&zwj അന്വേഷിക്കുന്നതിനായി സൈബര്‍&zwj പോലീസ് സ്റ്റേഷനും നിലവിലുണ്ട്.