കേരളത്തിലെ പന്ത്രണ്ടാമത്തെ ജില്ലയായി 1980 നവംബർ 1 ന് വയനാട് ജില്ല നിലവിൽ വന്നു. നെൽവയലുകളുടെ നാട് എന്നർത്ഥം വരുന്ന വയൽനാട്ടിൽ നിന്നാണ് വയനാട് എന്ന പേരുണ്ടായത്. സമുദ്രനിരപ്പിൽ നിന്ന് 700 മീറ്ററിനും 2100 മീറ്ററിനും ഇടയിൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ പീഠഭൂമിയാണ് ഇവിടം. പശ്ചിമഘട്ട മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന വയനാട് ജില്ല  തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നു.
Last updated on Tuesday 6th of February 2024 PM