വയനാട് ജില്ലാ പോലീസ് കോഴിക്കോട് ജില്ല, കണ്ണൂർ ജില്ല, മൈസൂർ ജില്ല (കർണാടക സംസ്ഥാനം), നീലഗിരി ജില്ല (തമിഴ്നാട് സംസ്ഥാനം) എന്നിവയുമായി അതിർത്തി പങ്കിടുന്നുണ്ട്.
ജില്ലാ പോലീസ് ഓഫീസ് കൽപ്പറ്റ ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്നു. ജില്ലാ പോലീസ് ഓഫീസ് കെട്ടിടത്തിൽ അഡീഷണൽ SP ഓഫീസ് (അഡ്മിനിസ്ട്രേഷൻ), ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ (ഡിസിആർബി), ജില്ലാ ക്രൈം ബ്രാഞ്ച് (സിഡി), നാർക്കോട്ടിക് സെൽ (എൻ സെൽ), സൈബർ സെൽ, ടെലി കമ്മ്യൂണിക്കേഷൻ കൺട്രോൾ റൂം എന്നിവ പ്രവർത്തിക്കുന്നു. കൂടാതെ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, വനിതാ സെൽ, ടെലികമ്മ്യൂണിക്കേഷൻ യൂണിറ്റ്, ഫോട്ടോഗ്രാഫിക് യൂണിറ്റ്, പാസ്പോർട്ട്  സെൽ എന്നിവ ജില്ല പോലീസ് ഓഫീസിന് സമീപത്തായി പ്രവർത്തിച്ചു വരുന്നുണ്ട്.   ക്രമസമാധാന പരിപാലനത്തിനായി വയനാട് ജില്ലാ പോലീസ് യൂണിറ്റിനെ 3 സബ് ഡിവിഷനുകളായും 18 പോലീസ് സ്റ്റേഷനുകളായും തിരിച്ചിരിക്കുന്നു.  കൂടാതെ ജില്ല പോലീസ് ആസ്ഥാനത്ത് മിനിസ്റ്റീരിയൽ  വിഭാഗവും പ്രവർത്തിക്കുന്നു.