പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വർധിപ്പിക്കാൻ വയനാട് പൊലീസ് പിങ്ക് ബീറ്റ് പട്രോളിങ് ഏർപ്പെടുത്തി. പ്രത്യേക പരിശീലനം ലഭിച്ച വനിതാ പോലീസുകാരാണ് പിങ്ക് ബീറ്റിൽ ഉൾപ്പെടുന്നത്. ഈ പോലീസ് ഉദ്യോഗസ്ഥർ പൊതു സ്ഥലങ്ങളിൽ പട്രോളിംഗ് നടത്തും, ബസ് സ്റ്റോപ്പുകൾ, സ്കൂളുകൾ, കോളേജുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ സന്നിഹിതരായിരിക്കും.  സ്ത്രീകളെയും കുട്ടികളെയും മുതിർന്ന പൗരന്മാരെയും അവർ സഹായിക്കും. ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിലായിരിക്കും പിങ്ക് പട്രോൾ സംഘം പ്രവർത്തിക്കുക.
സ്ത്രീകൾക്കും കുട്ടികൾക്കും  വൈകല്യമുള്ളവർക്കും സഹായം.പൂവാല ശല്യം നിയന്ത്രിക്കുകയു. സാമൂഹിക വിരുദ്ധ       പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നു.ശാരീരിക വൈകല്യമുള്ള കുട്ടികളെയും യാത്രക്കാരെയും അവരുടെ  ലക്ഷ്യസ്ഥാനത്ത് എത്താൻ സഹായിക്കുക. പിങ്ക് പട്രോൾ വാഹനത്തിൽ  ജിപിഎസ് ട്രാക്കിംഗ് ഉപകരണങ്ങളും വാഹനങ്ങളുടെ മുൻവശത്തും പിൻവശത്തും  ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. കൺട്രോൾ റൂമിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥന് ഈ ദൃശ്യങ്ങൾ തത്സമയം പരിശോധിക്കാനും ആവശ്യമുള്ളപ്പോഴെല്ലാം വിവിധ മേഖലകളിലേക്ക് അധിക സേനയെ വിന്യസിക്കാനും കഴിയും. ഈ പട്രോളിംഗ് വാഹനങ്ങൾ, സ്ത്രീകളുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങളിൽ പട്രോളിംഗ് വിന്യസിക്കും, രാവിലെ 8 മുതൽ രാത്രി 8 വരെ പിങ്ക് പട്രോൾ പ്രവർത്തിക്കും.
പിങ്ക് പോലീസ് വയനാട് : 9497925095