സൈനികരുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകമാവുകയാണ്.  പരസ്യങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പ്.  വീട് വാടകയ്ക്ക് നല്കാനുണ്ടെന്നോ മറ്റോ ഉള്ള പരസ്യത്തിന് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തിയാകും നമ്മളെ ബന്ധപ്പെടുന്നത്.   അഡ്വാൻസ് ഉറപ്പിച്ചശേഷം പണം അയക്കാൻ ഒരു ഗൂഗിൾ ലിങ്ക് അയച്ചു തരും. ഇതിൽ ക്ലിക്ക് ചെയ്ത് അഡ്വാൻസ് തുക ഉടമ തന്നെ ടൈപ്പ് ചെയ്യാൻ തട്ടിപ്പുകാർ ആവശ്യപ്പെടും. അടിക്കുന്ന തുക സ്വന്തം അക്കൗണ്ടിൽ നിന്ന് നഷ്ടമാകും. ഇടപാട് പൂർത്തിയായില്ലെന്ന് തെറ്റിദ്ധരിപ്പിച്ച്  ഇത് ആവർത്തിക്കും.

 ഇക്കാര്യത്തിൽ അതീവ ശ്രദ്ധാലുക്കളായിരിക്കുക. ഓൺലൈൻ തട്ടിപ്പിൽ പണം നഷ്ടമായാൽ ഉടൻ 1930 എന്ന നമ്പറിൽ പരാതിപ്പെടാം.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ  എങ്ങനെ തടയാം?

How to prevent online financial frauds?

*നിങ്ങളുടെ നെറ്റ് ബാങ്കിംഗ് പാസ് വേഡ്, ഒറ്റത്തവണ പാസ് വേഡ് (.ടി.പി), എടിഎം അല്ലെങ്കിൽ  ഫോൺ ബാങ്കിംഗ് പിൻ, സി.വി.വി നമ്പർ, കാലഹരണപ്പെടുന്ന തീയതി എന്നിവ ആരോടും ഒരിക്കലും വെളിപ്പെടുത്തരുത്.

*നിങ്ങളുടെ ഓൺലൈൻ ബാങ്കിംഗ് അക്കൗണ്ടുകൾ  ശക്തമായ പാസ്സ് വേഡ് ഉപയോഗിക്കുകയും അവ ഇടയ്ക്കിടെ മാറ്റുകയും ചെയ്യുക.

*ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളിലേക്ക് ലോഗിൻ ചെയ്യുമ്പോൾ എപ്പോഴും വെർച്വൽ കീബോർഡ് ഉപയോഗിക്കുക.

*നിങ്ങളുടെ ഓൺലൈൻ  ബാങ്കിംഗ് പ്രവർത്തനം പൂർത്തിയാക്കിയ ശേഷം എപ്പോഴും നിങ്ങളുടെ വെബ് ബ്രൗസറിന്റെ ബ്രൗസിംഗ് ഡാറ്റ ഇല്ലാതാക്കുക.

*നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഇടപാട് അലേർട്ടുകൾ എല്ലായ് പ്പോഴും അവലോകനം ചെയ്യുകയും നിങ്ങളുടെ പർച്ചേസ് തുകയുമായി അവയെ യോജിപ്പുവരുത്തുകയും ചെയ്യുക.

QR കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ

ആധുനിക ജീവിതത്തിൽ  QR കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. QR കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ ഉണ്ട്. 

║▌ QR കോഡ് ഉപയോഗിച്ച്  ഒരു ലിങ്ക് തുറക്കുമ്പോൾ, URL സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്. 

║▌ഇമെയിലുകളിലെ, SMS ലെ സംശയകരമായ  ലിങ്കുകൾ ക്ലിക്കുചെയ്യുന്നത് അപകടകരമെന്നത് പോലെ QR കോഡുകളിൽ സംഭരിച്ചിരിക്കുന്ന URL-കൾ എല്ലാം ശരിയാകണമെന്നില്ല. ഒരു ഫിഷിംഗ് വെബ്&zwnjസൈറ്റിലേക്ക് കൊണ്ടുപോകാൻ അതിന് കഴിഞ്ഞേക്കും. 

║▌ QR കോഡ് സ്കാനർ APP- സെറ്റിംഗ് സിൽ "open URLS automatically'  എന്ന ഓപ്ഷൻ നമ്മുടെ യുക്താനുസരണം സെറ്റ് ചെയ്യാം.  നമ്മുടെ അറിവോടെ  വെബ്&zwnjസൈറ്റുകളിൽ പ്രവേശിക്കാനുള്ള അനുമതി നൽകുന്നതാണ് ഉചിതം. 

║▌അറിയപ്പെടുന്ന സേവന ദാതാക്കളിൽ നിന്ന് മാത്രം QR കോഡ് ജനറേറ്റ് ചെയ്യുക. 

║▌QR കോഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്തിയ ഉടനെ അക്കൗണ്ടിലെ  ട്രാൻസാക്ഷൻ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക. 

║▌കസ്റ്റം QR കോഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക..

║▌QR കോഡ് സ്കാൻ ചെയ്യാൻ കഴിയുന്നതും ഉപകരണ നിർമ്മാതാവ് നൽകുന്ന വിശ്വസനീയമായ ആപ്പുകൾ ഉപയോഗിക്കുക. 

 ║▌ഏതൊരു ടെക്നോളജിക്കും ഗുണത്തിനൊപ്പം ചില ദൂഷ്യവശങ്ങൾ കൂടിയുണ്ടെന്ന് മനസിലാക്കുന്നത് കൂടുതൽ കരുതലോടെ ഇവയെ സമീപിക്കാൻ  സഹായിക്കും.

#wayanadpolice

#cyberjagrooktadiwas

#SafeOnlineBanking

 

-wayanad_keralapolice_gov_in Read More -wayanad_keralapolice_gov_in Read More
Last updated on Saturday 31st of December 2022 PM