പട്ടികജാതി-പട്ടികവർഗ (പിഒഎ) നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകൾ അന്വേഷിക്കാൻ  പ്രത്യേകം നിയോഗിക്കപ്പെട്ട പോലീസ് സ്റ്റേഷനാണ് സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് പോലീസ് സ്റ്റേഷൻ.  ജില്ലയിൽ സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് 15.10.1994 ൽ  ഓർഡർ നമ്പർ. GO(MS) 133/93/HOME/TVM dated 22.09.1993 പ്രകാരം പ്രവർത്തനമാരംഭിച്ചു.               
ജില്ലയിൽ നടപ്പിലാക്കുന്ന ജനമൈത്രി ബീറ്റ്, കോളനി ബീറ്റ് എന്നിവയ്ക്കു പുറമെ, എസ് എം എസ് യൂണിറ്റിലെ പോലീസ് ഉദ്യോഗസ്ഥർ ഈ ജില്ലയിലെ തിരഞ്ഞെടുത്ത കോളനികളിൽ കോളനി സന്ദർശനവും നിവേദന അദാലത്തും നടത്തി വരുന്നുണ്ട്.