ശുഭയാത്ര
ഓരോ വർഷവും 4000 ത്തോളം മരണങ്ങൾ, 35000 ത്തോളം പരിക്കേറ്റവർ  എന്നിങ്ങനെ  കേരളത്തിലെ റോഡുകളിൽ  അപകടനിരക്ക് നിരന്തരം വർദ്ധച്ചുവരുന്നത് വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നമായി തീർന്നിട്ടുണ്ട്. കേരളത്തിലെ ഗതാഗത സുരക്ഷക്കും നിർവഹണത്തിനുമായി സമഗ്രമായ ഒരു പദ്ധതി  ആവിഷ്ക്കരിക്കേണ്ടത് അങ്ങേയറ്റം ആവശ്യമാണ്.അതിനായി കേരള സർക്കാരും കേരള പോലീസും  ചേർന്നു നടപ്പാക്കുന്ന ശുഭയാത്ര 2015 എന്ന പദ്ധതിയിലൂടെ ഗതാഗതമേഖലയിലെ  3 'E' കൾ (Enforcement, Engineering, Education)  സമഗ്രമായി കൈകാര്യം ചെയ്യാൻ  ലക്ഷ്യമിടുന്നു.  ഈ പദ്ധതിയിലൂടെ കേരളത്തിലെ റോഡുകൾ യാത്രക്ക് കൂടുതൽ സുരക്ഷിതമാക്കി മാറ്റുന്നതിനായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടേയും സംയോജിതവും ബഹുമുഖവുമായ പരിശ്രമം ഉറപ്പാക്കുന്നു. ഈ പദ്ധതിക്ക് ചുവടെ ചേർക്കുന്ന  ഘടകങ്ങൾ കുടിയുണ്ട്.