" യോദ്ധാവ് " ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ബൈക്ക് റാലിയും 24.09.2022 ( ശനി ) തിയ്യതിയിലേക്ക് മാറ്റിവെച്ചു .

" യോദ്ധാവ് " ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ബൈക്ക് റാലിയും 24.09.2022 ( ശനി ) തിയ്യതിയിലേക്ക് മാറ്റിവെച്ചു . ജില്ലാ പോലീസ് മേധാവി . പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ ( PFI ) യുടെ ഓഫീസുകളിൽ NIA റെയിഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം പിഎഫ്ഐ നാളെ ഹർത്താൽ നടത്തുവാൻ തീരുമാനിച്ച സാഹചര്യത്തിൽ നാളെ ( 23.09.2022 ) വൈകീട്ട് 05.00 മണിക്ക് കൽപ്പറ്റ എച്ച്.ഐ.എം , യു.പി സ്കൂൾ പരിസരത്ത് വെച്ച് നടത്തുവാൻ നിശ്ചയിച്ചിരുന്ന " യോദ്ധാവ് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ബൈക്ക് റാലിയും 24.09.2022 ( ശനി ) തിയ്യതിയിലേക്ക് ( 05.PM ) മാറ്റിവെച്ചതായി ജില്ലാ പോലീസ് മേധാവി ശ്രീ.ആർ. ആനന്ദ് IPS അറിയിച്ചു .