ഗിയർബോക്സുകളും, മോട്ടോറുകളും മോഷണം ചെയ്ത് കൊണ്ടുപോയ കേസിലെ പ്രതികളെ മീനങ്ങാടി പോലീസ് പിടികൂടി.

മീനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കൃഷ്ണഗിരി മട്ടപ്പാറയിലെ CBM എൻറർപ്രൈസസ് എന്ന സ്ഥാപനത്തിലെ സ്റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന എകദേശം മൂന്ന് ലക്ഷം രൂപ വില വരുന്ന ഗിയർബോക്സുകളും, മോട്ടോറുകളും മോഷണം ചെയ്ത് കൊണ്ടുപോയ കേസിലെ പ്രതികളെ മീനങ്ങാടി പോലീസ് സബ്ബ് ഇൻസ്പെക്ടർ ശ്രീ. രാം കുമാറിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. അമ്പലവയൽ ചീങ്ങേരി കോളനിയിലെ മധു സി.എ (32 വയസ്), സുരേഷ് സി.ബി (55 വയസ്), വിജിത്ത് കെ (26 വയസ്), അർജുൻ ബി (30 വയസ്),  ബത്തേരി പഴുപ്പത്തൂർ തച്ചംകുന്നേൽ വീട്ടിൽ മുഹമ്മദാലി (43 വയസ്) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയിൽ നിന്നും മോഷണ സാധനങ്ങൾ കടത്താൻ ഉപയോഗിച്ച KL-73-D-2871 നമ്പറിലുള്ള ഗുഡ്സ് ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എ.എസ്.ഐ മാത്യൂ കെ.റ്റി, SCPO പ്രവീൺ കെ.എം, SCPO ശിവദാസൻ സി.വി, SCPO സുരേഷ് കുമാർ തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.