പേര്യ ചുരം വഴി ഗതാഗതം നിരോധിച്ചു

 ശക്തമായ മഴപെയ്ത് ഉരുൾപൊട്ടി പേര്യ ചുരത്തിൽ റോഡ് തകർന്ന് ഗതാഗതം തടസപ്പെട്ടിരുന്നു . കഴിഞ്ഞ ദിവസം ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിരുന്നു . എന്നാൽ വീണ്ടും മഴ ശക്തി പ്രാപിച്ചിരിക്കയാൽ റോഡ് ഇടിയാൻ സാധ്യതയുള്ളതിനാൽ കണ്ണൂർ ജില്ലാ ഭരണകൂടം ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ് . ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബസുകളും , ചെറുവാഹനങ്ങളും പാൽചുരം വഴിയും , ചരക്ക് വാഹനങ്ങളും മൾട്ടി ആക്സിൽ വാഹനങ്ങളും കുറ്റ്യാടി - താമരശ്ശേരി ചുരം വഴിയും പോകേണ്ടതാണ് എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു