വിജിലൻസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ പിടിയിൽ.
വിജിലൻസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ അന്തർ സംസ്ഥാന തട്ടിപ്പ് വീരൻ പോലീസ് പിടിയിൽ. സുൽത്താൻബത്തേരി പോലീസ് സ്റ്റേഷനിൽ കുപ്പാടി സ്വദേശി നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഹർഷാദലിയെ (33/2022) പോലീസ് പിടികൂടിയത്. 28.05.2022തീയതി വിജിലൻസ് ഓഫീസർ എന്ന വ്യാജേന പരാതിക്കാരനെ സമീപിച്ച പ്രതി ഹർഷാദലി 55,000 രൂപ വരുന്ന ഫോൺ കൈപ്പറ്റി പണം നൽകാതെ കബളിപ്പിക്കുകയായിരുന്നു. കൂടുതൽ അന്വേഷണം നടത്തിയപ്പോൾ വയനാട് ജില്ലയിലും കേരളത്തിലെ മറ്റു ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും ടിയാൻ സമാനമായ തട്ടിപ്പുകൾ നടത്തിയതായി പോലീസിന് വ്യക്തമായി. പ്രതി തൻറെ ഇരകളോട് പല ആവശ്യങ്ങളും പറഞ്ഞും, വാഗ്ദാനങ്ങൾ നൽകിയും തട്ടിപ്പ് നടത്തി കബളിപ്പിക്കുകയാണ് പതിവ് . സുൽത്താൻബത്തേരി പോലീസ് ടിയാനെതിരെ കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
വിജിലൻസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ പിടിയിൽ.
വിജിലൻസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ അന്തർ സംസ്ഥാന തട്ടിപ്പ് വീരൻ പോലീസ് പിടിയിൽ. സുൽത്താൻബത്തേരി പോലീസ് സ്റ്റേഷനിൽ കുപ്പാടി സ്വദേശി നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഹർഷാദലിയെ (33/2022) പോലീസ് പിടികൂടിയത്. 28.05.2022 തീയതി വിജിലൻസ് ഓഫീസർ എന്ന വ്യാജേന പരാതിക്കാരനെ സമീപിച്ച പ്രതി ഹർഷാദലി 55,000 രൂപ വരുന്ന ഫോൺ കൈപ്പറ്റി പണം നൽകാതെ കബളിപ്പിക്കുകയായിരുന്നു. കൂടുതൽ അന്വേഷണം നടത്തിയപ്പോൾ വയനാട് ജില്ലയിലും കേരളത്തിലെ മറ്റു ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും ടിയാൻ സമാനമായ തട്ടിപ്പുകൾ നടത്തിയതായി പോലീസിന് വ്യക്തമായി. പ്രതി തൻറെ ഇരകളോട് പല ആവശ്യങ്ങളും പറഞ്ഞും, വാഗ്ദാനങ്ങൾ നൽകിയും തട്ടിപ്പ് നടത്തി കബളിപ്പിക്കുകയാണ് പതിവ് . സുൽത്താൻബത്തേരി പോലീസ് ടിയാനെതിരെ കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.