മാരക മയക്കുമരുന്നായ MDMA യുമായി യുവാക്കൾ പിടിയിൽ

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പോലീസ് നടത്തിയ രാത്രി കാല വാഹനപരിശോധനയില്‍ 1.33 ഗ്രാം അതിമാരക മയക്കുമരുന്നായ MDMA യുമായി 3 യുവാക്കള്‍ പിടിയിലായി. കല്‍പ്പറ്റ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ശ്രീ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് മഹറൂഫ് (23 വയസ്), S/o കബീര്‍, പൂത്തുമല, മേപ്പാടി, നിധീഷ് (23 വയസ്), S/o പ്രകാശന്‍, നെല്ലിമുണ്ട, മേപ്പാടി, അസലാം ഫാരിഷ് (23 വയസ്), S/O അസീസ്, എമിലി, കല്‍പ്പറ്റ എന്നിവരെ പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന KL 59 D 2027 നമ്പര്‍ മോട്ടര്‍ സൈക്കിളും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ജൂനിയര്‍ സബ് ഇന്‍സ്പെക്ടര്‍  വിഷ്ണു രാജു, ASI സജു, സിവില്‍ പോലീസ് ഓഫീസര്‍ സഖിൽ തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.