വർദ്ധിച്ചു വരുന്ന ലഹരി, മയക്ക്മരുന്ന് ഉപയോഗത്തിനെതിരെയുള്ള
ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി, വയനാട് ജില്ലാ പോലീസ്,
ജില്ലയിലെ 17 പോലീസ് സ്റ്റേഷനുകളുടെ ബാനറിൽ
ഗോത്ര വീര്യം 2022 ഫുട്ബാൾ മത്സരങ്ങൾ സംഘടിപ്പിച്ചു.
പോരാടാം ലഹരിക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി, ഫുട്ബോളാണ്
ഞങ്ങളുടെ ലഹരി എന്ന് ഏറ്റ് പറഞ്ഞു കൊണ്ട് ടീമംഗങ്ങൾ ലഹരി വിരുദ്ധ
പ്രതിഞ്ജയെടുത്തു. ജില്ലാ പോലീസ് മേധാവി ഡോ. അർവിന്ദ് സുകുമാർ IPS പ്രതിഞ്ജയോടു കൂടി ഫൈനൽ റൗണ്ട് മത്സരങ്ങൾ
ഉദ്ഘാടനം ചെയ്തു. സംസ്ഥാനതലത്തിൽ ആദ്യമായിട്ടാണ്
ഇത്തരത്തിൽ ഒരു ഫുട്ബോൾ മേള പോലീസ്
സംഘടിപ്പിക്കുന്നത്. ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലെയും
ജനമൈത്രി പോലീസാണ് മിടുക്കരായ കളിക്കാരെ കണ്ടെത്തി ടീമുകൾ ഒരുക്കിയിട്ടുള്ളത്.
പ്രസ്തുത ഫുട്ബോൾ മേളയിൽ ഈ വർഷത്തെ സന്തോഷ് ട്രോഫി കീരീടം നേടിയ കേരള ടീമിലെ അംഗവും വയനാട്ടുകാരനുമായ
മുഹമ്മദ് സഫ്‌നാദിനെ ആദരിക്കുകയും ലഹരിവിരുദ്ധ പ്രചരണത്തിന്റെ ഭാഗമാക്കുകയും
ചെയ്തു.
“ഗോത്ര വീര്യം-2022”
“ഗോത്ര വീര്യം-2022”
വർദ്ധിച്ചു വരുന്ന ലഹരി, മയക്ക്മരുന്ന് ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി, വയനാട് ജില്ലാ പോലീസ്, ജില്ലയിലെ 17 പോലീസ് സ്റ്റേഷനുകളുടെ ബാനറിൽ ഗോത്ര വീര്യം 2022 ഫുട്ബാൾ മത്സരങ്ങൾ സംഘടിപ്പിച്ചു. പോരാടാം ലഹരിക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി, ഫുട്ബോളാണ് ഞങ്ങളുടെ ലഹരി എന്ന് ഏറ്റ് പറഞ്ഞു കൊണ്ട് ടീമംഗങ്ങൾ ലഹരി വിരുദ്ധ പ്രതിഞ്ജയെടുത്തു. ജില്ലാ പോലീസ് മേധാവി ഡോ. അർവിന്ദ് സുകുമാർ IPS പ്രതിഞ്ജയോടു കൂടി ഫൈനൽ റൗണ്ട് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാനതലത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു ഫുട്ബോൾ മേള പോലീസ് സംഘടിപ്പിക്കുന്നത്. ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലെയും ജനമൈത്രി പോലീസാണ് മിടുക്കരായ കളിക്കാരെ കണ്ടെത്തി ടീമുകൾ ഒരുക്കിയിട്ടുള്ളത്. പ്രസ്തുത ഫുട്ബോൾ മേളയിൽ ഈ വർഷത്തെ സന്തോഷ് ട്രോഫി കീരീടം നേടിയ കേരള ടീമിലെ അംഗവും വയനാട്ടുകാരനുമായ മുഹമ്മദ് സഫ്‌നാദിനെ ആദരിക്കുകയും ലഹരിവിരുദ്ധ പ്രചരണത്തിന്റെ ഭാഗമാക്കുകയും ചെയ്തു.