ടൂർ വാഗ്ദാനം ചെയ്തു ഡോക്ടറിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതിയെ ഗോവയിൽ നിന്നും അറസ്റ്റ് ചെയ്തു.
ടൂർ വാഗ്ദാനം ചെയ്തു ഡോക്ടറിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതിയെ ഗോവയിൽ നിന്നും അറസ്റ്റ് ചെയ്തു.
വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടറിൽ നിന്നും ഓൺലൈൻ വഴി വിദേശത്തെക്ക് ടൂർ വാഗ്ദാനം ചെയ്തു രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത ഗോവൻ സ്വാദേശിയായ പ്രതിയെ ഗോവയിൽ നിന്നും വയനാട് സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ ജിജീഷ് പികെ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. നോർത്ത് ഗോവയിലെ അൽഡോണ സ്വേദേശിയായ ദീപക് ഹാൽദങ്കർ (27) ആണ് അൽഡോണയിൽ നിന്നും പിടിയിലായത്.2020 ഫെബ്രുവരിയിൽ DAE ലൈവ് എന്ന സ്ഥാപനത്തിന്റെ പ്രധിനിധിയാണ് എന്ന് പരിചയപെടുത്തിയാണ് പ്രതി ഡോക്ടർക് വിദേശത്തേക്ക് ടൂർ വാഗ്ദാനം ചെയ്ത് ഡോക്ടറുടെ ക്രെഡിറ്റ് കാർഡിൽ നിന്നും 2 ലക്ഷം രൂപ തട്ടിയെടുത്തത്. മേപ്പാടി പോലീസ് രജിസ്റ്റർ ചെയ്ത കേസ് ജില്ലാ പോലീസ് മേധാവി 2021 അദ്യം വയനാട് സൈബർ ക്രൈം പോലീസ് സ്റ്റേഷനിലേക്ക് അന്വേഷണത്തിനായി കൈമാറുകയും തുടർന്ന് പണം കൈമാറിയ ഗേറ്റ് വേയിൽ നിന്നും ലഭിച്ച സൂചനയിൽ നിന്നും പ്രതി ഗോവയിലാണ് എന്ന് മനസിലായി വയനാട് സൈബർ പോലീസ് ഗോവയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പോലീസ് സംഘത്തിൽ ASI ജോയിസ് ജോൺ,SCPO സലാം കെ എ, റിയാസ് എം എസ്. എന്നിവർ ഉണ്ടായിരുന്നു
ടൂർ വാഗ്ദാനം ചെയ്തു ഡോക്ടറിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതിയെ ഗോവയിൽ നിന്നും അറസ്റ്റ് ചെയ്തു.