വിസ തട്ടിപ്പ്- പ്രതികളെ പഞ്ചാബിൽ നിന്നും അറസ്റ്റ് ചെയ്തു.


 മീനങ്ങാടി  സ്വദേശിയില്‍  നിന്നും കാനഡ വിസ നല്‍കാം എന്ന് വാഗ്ദാനം ചെയ്തു 15 ലക്ഷം രൂപ തട്ടിയടുത്ത 4 പ്രതികളെ വയനാട് സൈബര്‍ ക്രൈം പോലീസ് പഞ്ചാബിലെ ഇന്ത്യ-പാക്ക് അതിര്‍ത്തി ഗ്രാമമായ അറ്റാര എന്ന സ്ഥലത്തു നിന്നും അറസ്റ്റ് ചെയ്തു. പഞ്ചാബ് ബാതിണ്ട സ്വദേശികളായ ചരണ്‍ജീത് കുമാര്‍ (38), രാജ്നീഷ് (36), കപില്‍ ഗര്‍ഗ് (26), ഇന്ദര്‍പ്രീത് സിങ്ങ് (34) എന്നിവരെയാണ് വയനാട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടർ ജിജീഷ് പി.കെ യും സംഘവും അറസ്റ്റ് ചെയ്തത്. ഓണ്‍ലൈൻ വഴി പരാതിക്കാരനെ ബന്ധപ്പെട്ട പ്രതികൻ കാനഡ വിസ നല്‍കാം എന്ന് വിശ്വസിപ്പിച്ച്, വിവിധ ഫീസ് ഇനത്തില്‍ 15 ലക്ഷത്തോളം രൂപ വാങ്ങുകയും തുടര്‍ന്ന് വിസ നല്‍കാതെ വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തു. കബളിപ്പിക്കല്‍ ആണ് എന്ന് മനസിലാക്കിയ പരാതിക്കാരന്‍ കേസ് ഫയൽ ചെയ്യുകയാണ് ഉണ്ടായത്. അന്വേഷണത്തിന്റെ ഭാഗമായി പഞ്ചാബില്‍ എത്തിയ അന്വേഷണ സംഘം പട്ട്യാലയിലെ പ്രതികളുടെ ഓഫീസ് മേല്‍വിലാസത്തിൽ അന്വേഷിച്ചതിൽ മേൽ വിലാസം വ്യാജമാണ് എന്ന് മനസ്സിലാവുകയും തുടര്‍ന്ന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തില്‍ ഒരാളെ ബാതിണ്ട എന്ന ഗ്രാമത്തില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയും, തുടര്‍ന്ന് ഇയാളിൽ നിന്ന് ലഭിച്ച സൂചന പ്രകാരം ഈ തട്ടിപ്പിലെ യഥാര്‍ത്ഥ സൂത്രധാരന്മാർ 300 കിലോമീറ്റർ അപ്പുറത്തുള്ള സിരാക്പുര്‍ എന്ന സ്ഥലത്തുള്ളതായി മനസിലായ അനേഷണ സംഘം അവിടെയത്തി അന്വേഷിച്ചതിൽ ഒരു ഷോപ്പിംഗ് മാളില്‍ നിന്ന് മറ്റു പ്രതികളെ കണ്ടെത്തുകയും പോലീസ് സാനിധ്യം മനസിലാക്കിയ പ്രതികൾ ഒരു കാറിൽ രക്ഷപ്പെടാൻ ശ്രമിക്കവേ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്ന. പ്രതികളെ ചോദ്യം ചെയ്തതില്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ഉള്ള നിരവധി പേരുടെ പക്കൽ നിന്നും ഭീമമായ സംഖ്യ പ്രതികൽ തട്ടിയെടുത്തതായി വ്യക്തമായിട്ടുണ്ട്. പ്രതീകളുടെ അടുക്കൽ നിന്നും നിരവധി മൊബൈൽ ഫോണുകൾ, സിം കാര്‍ഡുകൽ, ATM കാര്‍ഡുകൾ എന്നിവ പിടിച്ചെടുത്തു. നിരവധി മലയാളികളെയും ഇവര്‍ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട് എന്ന് പ്രതികളുടെ വാട്‌സ്ആപ്പ് മെസ്സേജുകൾ പരിശോധിച്ചതിൽ വ്യക്തമായിട്ടുണ്ട്.