എം.ഡി. എം.എ യുമായി യുവാവ് പിടിയിൽ

മീനങ്ങാടി 54 ൽ പോലീസ് വാഹന പരിശോധനക്കിടെ 1.15 ഗ്രാം എം.ഡി.എം.എയുമായി കുറ്റ്യാടി വേളം പെരുവയൽ പാണത്തലത്ത് വീട്ടിൽ ഉവൈസ് (31) ആണ് പിടിയിലായത്. പോലീസിനെ കണ്ട് പരിഭ്രമിച്ച് ഓടാൻ ശ്രമിച്ച ഇയാളെ തടഞ്ഞു നിർത്തി പരിശോധിച്ചതിലാണ് കവറിൽ സൂക്ഷിച്ച എം.ഡി.എം.എ കണ്ടെടുത്തത്.  എസ്.ഐ വിനോദ് കുമാർ, സി.പി.ഒമാരായ മോഹനൻ, മനു, എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. 

കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.