കഞ്ചാവുമായി യുവാക്കൾ പിടിയിൽ

കഞ്ചാവുമായി യുവാക്കൾ പിടിയിൽ


പനമരം: 560 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. പനമരം പച്ചിലക്കാട് വച്ച്   തലപ്പുഴ രായൻ മരക്കാര്‍  വീട്ടിൽ ആർ.എ  ഷാനിബ് (24), ചുണ്ടേൽ ഓടത്തോട് കാട്ടും കടവത്ത് വീട്ടിൽ കെ.കെ. സാബിൻ റിഷാദ് (21), ചുണ്ടേൽ കാപ്പുംകുന്ന് സജിത്ത് ചന്ദ്രൻ (20) എന്നിവരെയാണ്  പനമരം സബ് ഇൻസ്‌പെക്ടർ  എൻ.കെ. ദാമോദരൻ, മാനന്തവാടി സബ് ഇൻസ്‌പെക്ടർ ജാൻസി മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് പരിശോധനയിൽ  ബുധനാഴ്ച രാവിലെ പിടികൂടിയത്.