ടി. നാരായണന്‍ ഐ.പി.എസ്സിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍

ടി. നാരായണന് ഐ.പി.എസ്സിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്

തിരുവനന്തപുരം/കല്പ്പറ്റ: വയനാട് പോലീസ് മേധാവി ടി. നാരായണന് ഐ.പി.എസ് സംസ്ഥാന പോലീസ് മേധാവിയുടെ ഉന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഹോണര് പുരസ്‌കാരത്തിന് അര്ഹനായി. 2022-ലെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. കൊല്ലം സിറ്റി കമ്മീഷനർ ആയിരിക്കെ നടത്തിയ സ്തുത്യര്ഹമായ സേവനത്തിനാണ് അംഗീകാരം. കുറ്റാന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം രണ്ട് തവണയും, ക്രമസമാധാന പരിപാലനത്തിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ബഹുമതി പത്രവും ഇതിന് മുൻപ് ലഭിച്ചിട്ടുണ്ട്.

ആലപ്പുഴ സ്വദേശിയായ ടി. നാരായണന് 2011 ഐ.പി.എസ് ബാച്ചിലെ ഉേദ്യാഗസ്ഥനാണ്. സംസ്ഥാന പോലീസ് ഹെഡ് ക്വാര്ട്ടേഴ്‌സില് അഡീഷണൽ അസിസ്റ്റന്റ് ഇന്സ്‌പെക്ടര് ജനറൽ ഓഫ് പോലീസ്, കൊച്ചിന് ഡി.സി.പി, പത്തനംതിട്ട, മലപ്പുറം, ഇടുക്കി ജില്ലകളിൽ ജില്ലാ പോലീസ് മേധാവിയായും തൃശൂർ, കൊല്ലം എന്നിവിടങ്ങളിൽ സിറ്റി പോലീസ് കമ്മീഷണര് ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്.