സ്കൂട്ടറിൽ കഞ്ചാവു കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ

സ്കൂട്ടറിൽ കഞ്ചാവു കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ
തൊണ്ടർനാട് : 08.01.2024 തിയ്യതി രാവിലെ തൊണ്ടർനാട് വാളാം തോട് ഫോറസ്ററ് ചെക്ക് പോസ്റ്റിനു സമീപം വച്ചു നടത്തിയ വാഹന പരിശോധനക്കിടെയാണ് സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 692 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിലായത്. കോഴിക്കോട് സ്വദേശികളായ പേരാമ്പ്ര നമ്പ്രത്തുമ്മൽ ജിതിൻ(27), വടകര കഴകപ്പുരയിൽ സച്ചു പവിത്രൻ (24) എന്നിവരെയാണ് തൊണ്ടർനാട് പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടി കൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന KL 56 W 7991 നമ്പർ സകൂട്ടറും കസ്റ്റഡിയിലെടുത്തു. എസ്. ഐ കെ മൊയ്തു, സീനിയർ സിവിൽ പോലീസ് ഓഫീസർ പി. പി റിയാസ്, സിവിൽ പോലീസ് ഓഫീസർ പി.എസ് അജേഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. ജില്ലയിൽ ലഹരിക്കടത്തും ഉപയോഗവും തടയുന്നതിന് വേണ്ടി പോലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ. പി. എസ് അറിയിച്ചു.