കാപ്പ ചുമത്തി ജയിലിലടച്ചു

കാപ്പ ചുമത്തി ജയിലിലടച്ചു

കൽപ്പറ്റ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു. ബത്തേരി ബീനാച്ചി സ്വദേശിയായ പള്ളത്തിവീട്ടിൽ ജുനൈസ്(32)നെയാണ് ജയിലിലടച്ചത്. വയനാട് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് സമര്പ്പിച്ച റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് വയനാട് ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്. ഇയാൾ വയനാട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി മോഷണം, ദേഹോപദ്രവം, ലഹരിമരുന്ന് വിൽപ്പന, ഉപയോഗം തുടങ്ങിയ നിരവധി കേസുകളില് പ്രതിയാണ്. ബത്തേരി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.എ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.