വിൽപ്പനക്കായി സൂക്ഷിച്ച 680 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന യുവാവിനെ പിടികൂടി

പുൽപ്പള്ളി: കബനീതീരത്ത് ലഹരി കടത്ത് വ്യാപകമാകുന്നുണ്ടെന്ന പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവി പദം സിംഗ് IPS നൽകിയ നിർദ്ദേശത്തെ തുടർന്ന് അതിർത്തികളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് വിൽപ്പനക്കായി സൂക്ഷിച്ച 680 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന യുവാവിനെ പിടികൂടിയത്. പുൽപള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ PG സാജനും സംഘവുമാണ്  മരക്കടവ് തോണിക്കടവിൽ നിന്നും  ആസാം നാഗോൺ രൂപാഹി ടൗൺ സ്വദേശി അഷാദുൾ ഇസ്ലാം (26) നെ പിടി കൂടിയത്. എഎസ്ഐ ഫിലിപ്പ്, സിപിഒ മാരായ ദീപേഷ് രാജൻ, രമേശൻ, സുജിത്ത്, ബിനേഷ്, ദിനേശ്, അസീസ്, അഖിൽ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
#wayanadpolice
#driveagainstdrug