കാപ്പ ചുമത്തി നാട് കടത്തിയ പ്രതി വിലക്ക് ലംഘിച്ച് തിരിച്ചെത്തി മോഷണത്തിനിടെ അറസ്റ്റ് ചെയ്ത് പോലീസ്

മാനന്തവാടി: നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് കാപ്പ ചുമത്തി നാടുകടത്തിയയാൾ വിലക്ക് ലംഘിച്ചതിന് അറസ്റ്റിലായി. കല്ലിയോട്ട്കുന്ന്, ആലക്കൽ വീട്ടിൽ റഫീഖ്(39)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. 27.07.2023 തീയതി കല്ലിയോട്ട്കുന്ന് ഒരു കടയിൽ മോഷണം നടത്തുന്നതിനിടെ നാട്ടുകാർ കാണുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു. കടയുടമയുടെ പരാതി പ്രകാരം മോഷണത്തിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
റഫീഖിനെ 06-07-2023 തീയതിയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. ഇയാൾ മണ്ണാർക്കാട്, കേണിച്ചിറ സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ഡി.ഐ.ജി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തിയത്. മലപ്പുറം, കൊണ്ടോട്ടിയിൽ കെട്ടിട നിർമ്മാണ തൊഴിലിൽ ഏർപ്പെട്ട് കഴിയുമെന്നറിയിച്ചാണ് ഇയാൾ ജില്ല വിട്ടത്.