വയനാട്ടിൽ മയക്കുമരുന്ന് വേട്ട തുടരുന്നു മുത്തങ്ങയിൽ 8.94 ഗ്രാം എം.ഡി.എം.എ പിടികൂടി

വയനാട്ടിൽ മയക്കുമരുന്ന് വേട്ട തുടരുന്നു
മുത്തങ്ങയിൽ 8.94 ഗ്രാം എം.ഡി.എം.എ പിടികൂടി

സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ വീണ്ടും അതിമാരക മയക്കുമരുന്നായ എം.ഡി.എം.എമായി യുവാക്കൾ പിടിയിൽ. കോഴിക്കോട്, ഒളവണ്ണ, ചുള്ളിയോട്ടു വീട്ടിൽ അഖിൽ(27), തൃശ്ശൂർ, കാരിയാൻ വീട്ടിൽ കെ.എഫ്‌. ലിന്റോ(34) എന്നിവരെയാണ് 8.94 ഗ്രാം എം.ഡി.എം.എയുമായി ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ നിന്ന് വാങ്ങി അമിത ലാഭത്തിന് വിൽപ്പനക്കായി കൊണ്ടുവന്ന എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.

29/06/2023 തീയതി മുത്തങ്ങ എയ്ഡ് പോസ്റ്റിൽ സബ് ഇൻസ്‌പെക്ടർ കെ.വി. ശശികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച KL 58 AA 8178 നമ്പർ ഒമിനി വാഹനത്തിൽ നിന്നാണ് എം.ഡി.എം.എ കണ്ടെടുത്തത്. മുത്തങ്ങയിൽ നിന്ന് മൂന്ന് ദിവസത്തിന് മുമ്പും 45.79 ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു. ലഹരിക്കെതിരെ ഊർജിതമായ പരിശോധനയിലാണ് വയനാട് ജില്ലാ പോലീസ്.