ഡി.ജെ പാർട്ടിക്ക് എം.ഡി.എം.എ: ഹോം സ്റ്റേയിൽ ഒമ്പതംഗ സംഘം അറസ്റ്റിൽ

ഡി.ജെ പാർട്ടിക്ക് എം.ഡി.എം.എ:
ഹോം സ്റ്റേയിൽ ഒമ്പതംഗ സംഘം അറസ്റ്റിൽ

വൈത്തിരി: ഡി.ജെ പാർട്ടിക്ക് ഉപയോഗത്തിനായും വില്പനക്കായും എം.ഡി.എം.എ സൂക്ഷിച്ച ഒമ്പതംഗ സംഘത്തെ പിടികൂടി പോലീസ്. 10.20 ഗ്രാം എം.ഡി.എം.എയുമായി വയനാട്, കണ്ണൂർ, കോഴിക്കോട് സ്വദേശികളായ യുവാക്കളെയാണ് അവർ താമസിച്ച ഹോംസ്റ്റേയിൽ നിന്ന് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈത്തിരി എസ്.ഐ എം.കെ സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം 27.06.2023 തീയതി രാവിലെയാണ് ലക്കിടി മണ്ടമലയിലുള്ള ഹോംസ്റ്റേയിലെത്തി പ്രതികളെ പിടികൂടുന്നത്. വയനാട്, കൽപ്പറ്റ സ്വദേശി വട്ടക്കരിയിൽ വീട്ടിൽ വി. മിൻൻഹാജ്(30), കോഴിക്കോട്, കൊടുവള്ളി, തടുകുന്നുമ്മൽ വീട്ടിൽ കെ.പി. റമീസ്(23), താമരശ്ശേരി, പുല്ലുമല വീട്ടിൽ മുഹമ്മദ് മിർഷാദ്(28), വയനാട്, പനമരം, കരിമ്പനക്കൽ വീട്ടിൽ മുഹമ്മദ് റാഷീദ്(23), കോഴിക്കോട്, പരപ്പൻപൊയിൽ മേത്തൽ തൊടുകയിൽ വീട്ടിൽ മുഹമ്മദ് ഇക്ബാൽ(24), കൊടുവള്ളി, അരീക്കര വീട്ടിൽ സുബൈർ(39), താമരശ്ശേരി, കൊരങ്ങാട് വീട്ടിൽ മുഹമ്മദ് ഹിഷാം (23), തലശ്ശേരി, അരയാൽപുറത്ത് വീട്ടിൽ അഫ്രീൽ ഇബ്രാഹിം(34), കണ്ണൂർ, ചൊക്ലി, മാസ് വീട്ടിൽ ഷെസിൽ(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

എ. എസ്. ഐ മണി, സിവിൽ പോലീസ് ഓഫിസർമാരായ ആഷ്‌ലി തോമസ്, പ്രമോദ്, ഷിബു ജോസ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.