തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയുടെ സമ്പാദ്യം കവർന്ന് മുങ്ങിയ അതിഥി തൊഴിലാളിയെ പിടികൂടി.

തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയുടെ സമ്പാദ്യം കവർന്ന് മുങ്ങിയ അതിഥി തൊഴിലാളിയെ പിടികൂടി.
Accused arrested in a theft case.

വൈത്തിരി: തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയുടെ സമ്പാദ്യം മോഷ്ടിച്ചു മുങ്ങിയ അതിഥി തൊഴിലാളിയെ കർണാടകയിലെ ചിക്മാംഗ്ലൂരിൽ നിന്ന് പിടികൂടി വൈത്തിരി പോലീസ്. തൊഴിലുറപ്പ് ജോലിക്ക് പോയി കിട്ടുന്ന കൂലിയിൽ നിന്ന് നിത്യചെലവുകളും മറ്റു ചെലവുകളുമെല്ലാം കഴിഞ്ഞ് മിച്ചം പിടിച്ച് വർഷങ്ങളായി സ്വരുകൂട്ടിയ തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയുടെ സമ്പാദ്യമാണ് അതിഥി തൊഴിലാളി കവർന്നത്.

വൈത്തിരി പോലിസ് സ്റ്റേഷൻ പരിധിയിലെ പൊഴുതന അച്ചൂരിൽ ആളില്ലാത്ത നേരം നോക്കി വീടിന്റെ ഓടിളക്കി അകത്ത് കയറിയായിരുന്നു മോഷണം. വീട്ടമ്മയുടെ പതിനയ്യായിരത്തോളം രൂപയും രേഖകളടങ്ങിയ ബാഗുമാണ് മോഷണം പോയത്. വീട്ടമ്മയുടെ പരാതിയെ തുടർന്ന് നടത്തിയ പോലീസിന്റെ വിശദമായ അന്വേഷണത്തിൽ സമീപത്തെ തേയില എസ്റ്റേറ്റിൽ ജോലിക്കായി വന്ന അതിഥി തൊഴിലാളിയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി.

തുടർന്ന്, കർണാടക ഹൂബ്ലിയിൽ എത്തി വൈത്തിരി എസ്.ഐ സലിമും സംഘവും അസാം സ്വദേശി ജാക്കിർ ഹുസൈനെ(22) അറസ്റ്റ് ചെയ്യുകയായിരുന്നു. സിവിൽ പോലീസ് ഓഫീസർമാരായ ആഷ്‌ലിൻ തോമസ്, ജയ്സൺ, അനീഷ്, വിനീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു