ക്രിമിനല്‍ നടപടി നിയമം വകുപ്പ് 107 പ്രകാരമുള്ള ബോണ്ട് വ്യവസ്ഥ ലംഘിച്ചതിന് പ്രതിയെ റിമാണ്ട് ചെയ്തു
** ക്രിമിനല് നടപടി നിയമം വകുപ്പ് 107 പ്രകാരമുള്ള ബോണ്ട് വ്യവസ്ഥ ലംഘിച്ചതിന് പ്രതിയെ റിമാണ്ട് ചെയ്തു. **
12.06.2020 തീയതി പീച്ചംങ്കോടുള്ള ഒരു വീട്ടില് നിന്നും 10 പവന് തൂക്കം വരുന്ന സ്വര്ണ്ണാഭരണങ്ങളും, 60,000 രൂപ വിലവരുന്ന 2 റാഡോ വാച്ചുകളും അടക്കം 4 ലക്ഷം രൂപയുടെ മുതലുകള് മോഷണം നടത്തിയതിന് വെള്ളമുണ്ട് പോലീസ് സ്റ്റേഷനില് കളവ് കേസ് രജിസ്റ്റര് ചെയ്യുകയും, 23.04.2021 തീയതി ടിയാന് താമസിച്ചിരുന്ന ചെന്നലായി എന്ന സ്ഥലത്തുള്ള ഷെഡ്ഡില് നിന്നും 1.027 കിലോഗ്രാം കഞ്ചാവ് പിടിച്ചതിന് മാനന്തവാടി പോലീസ് കേസ് രജിസ്റ്റര് ചെയ്യുകയും, 20.04.2022 തീയതി കാട്ടിക്കുളം എന്ന സ്ഥലത്ത് വെച്ച് 206 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് തിരുനെല്ലി പോലീസ് കേസ് രജിസ്റ്റര് ചെയ്യുകയും ചെയ്തിട്ടുള്ളതാണ്. തുടര്ന്ന് ടിയാന് നിരന്തരം സാമൂഹ്യ വിരുദ്ധ പ്രവര്ത്തനങ്ങളിലും, സമാധാന ലംഘനപരമായ കുറ്റകൃത്യങ്ങളില് ഏര്പ്പെടുകയും, പൊതുജന സമാധാനത്തിന് ഭീഷണിയായി കാണപ്പെട്ടതിനാലും 24.04.2022 തീയതി ടിയാനെതിരെ മാനന്തവാടി പോലീസ് നല്ലനടപ്പ് ജാമ്യം ഉത്തരവാകുന്നതിന് മാനന്തവാടി സബ്.ഡിവിഷണല് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ റിപ്പോര്ട്ട് സമര്പ്പിച്ചു. തുടര്ന്ന് 08.07.2022 തീയതി ടിയാന് കോടതിയില് നിന്നും നല്ലനടപ്പിന് ജാമ്യം അനുവദിച്ചു. എന്നാല് നല്ലനടപ്പ് ജാമ്യവ്യവസ്ഥ ലംഘിച്ചു കൊണ്ട് വീണ്ടും 10.08.2022 തീയതി 250 ഗ്രാം കഞ്ചാവ് കൈവശം വെച്ചതായി കാണപ്പെട്ട് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്യുകയും ടിയാനെതിരെ കേസ് രജിസ്റ്റര് ചെയ്തിട്ടുള്ളതുമാണ്. തുടര്ന്ന് നല്ലനടപ്പ് ജാമ്യവ്യവസ്ഥ ലംഘിച്ചതിനാല് ജാമ്യം റദ്ദ് ചെയ്യുന്നതിന് ഇന്ന് 09.05.2023 തീയതി കോടതി മുന്പാകെ റിപ്പോര്ട്ട് സമര്പ്പിക്കുകയും, തുടര്ന്ന് കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്ത ടിയാനെ കോടതിയില് ഹാജരാക്കിയതില് ടിയാനെ 7 ദിവസത്തേക്ക് തടവില് പാര്പ്പിച്ച് ഉത്തരവ് ഇടുകയാണ് ചെയ്തിട്ടുള്ളത്.
ക്രിമിനല് നടപടി നിയമം വകുപ്പ് 107 പ്രകാരമുള്ള ബോണ്ട് വ്യവസ്ഥ ലംഘിച്ചതിന് പ്രതിയെ റിമാണ്ട് ചെയ്തു
** ക്രിമിനല് നടപടി നിയമം വകുപ്പ് 107 പ്രകാരമുള്ള ബോണ്ട് വ്യവസ്ഥ ലംഘിച്ചതിന് പ്രതിയെ റിമാണ്ട് ചെയ്തു. **
12.06.2020 തീയതി പീച്ചംങ്കോടുള്ള ഒരു വീട്ടില് നിന്നും 10 പവന് തൂക്കം വരുന്ന സ്വര്ണ്ണാഭരണങ്ങളും, 60,000 രൂപ വിലവരുന്ന 2 റാഡോ വാച്ചുകളും അടക്കം 4 ലക്ഷം രൂപയുടെ മുതലുകള് മോഷണം നടത്തിയതിന് വെള്ളമുണ്ട് പോലീസ് സ്റ്റേഷനില് കളവ് കേസ് രജിസ്റ്റര് ചെയ്യുകയും, 23.04.2021 തീയതി ടിയാന് താമസിച്ചിരുന്ന ചെന്നലായി എന്ന സ്ഥലത്തുള്ള ഷെഡ്ഡില് നിന്നും 1.027 കിലോഗ്രാം കഞ്ചാവ് പിടിച്ചതിന് മാനന്തവാടി പോലീസ് കേസ് രജിസ്റ്റര് ചെയ്യുകയും, 20.04.2022 തീയതി കാട്ടിക്കുളം എന്ന സ്ഥലത്ത് വെച്ച് 206 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് തിരുനെല്ലി പോലീസ് കേസ് രജിസ്റ്റര് ചെയ്യുകയും ചെയ്തിട്ടുള്ളതാണ്. തുടര്ന്ന് ടിയാന് നിരന്തരം സാമൂഹ്യ വിരുദ്ധ പ്രവര്ത്തനങ്ങളിലും, സമാധാന ലംഘനപരമായ കുറ്റകൃത്യങ്ങളില് ഏര്പ്പെടുകയും, പൊതുജന സമാധാനത്തിന് ഭീഷണിയായി കാണപ്പെട്ടതിനാലും 24.04.2022 തീയതി ടിയാനെതിരെ മാനന്തവാടി പോലീസ് നല്ലനടപ്പ് ജാമ്യം ഉത്തരവാകുന്നതിന് മാനന്തവാടി സബ്.ഡിവിഷണല് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ റിപ്പോര്ട്ട് സമര്പ്പിച്ചു. തുടര്ന്ന് 08.07.2022 തീയതി ടിയാന് കോടതിയില് നിന്നും നല്ലനടപ്പിന് ജാമ്യം അനുവദിച്ചു. എന്നാല് നല്ലനടപ്പ് ജാമ്യവ്യവസ്ഥ ലംഘിച്ചു കൊണ്ട് വീണ്ടും 10.08.2022 തീയതി 250 ഗ്രാം കഞ്ചാവ് കൈവശം വെച്ചതായി കാണപ്പെട്ട് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്യുകയും ടിയാനെതിരെ കേസ് രജിസ്റ്റര് ചെയ്തിട്ടുള്ളതുമാണ്.
തുടര്ന്ന് നല്ലനടപ്പ് ജാമ്യവ്യവസ്ഥ ലംഘിച്ചതിനാല് ജാമ്യം റദ്ദ് ചെയ്യുന്നതിന് ഇന്ന് 09.05.2023 തീയതി കോടതി മുന്പാകെ റിപ്പോര്ട്ട് സമര്പ്പിക്കുകയും, തുടര്ന്ന് കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്ത ടിയാനെ കോടതിയില് ഹാജരാക്കിയതില് ടിയാനെ 7 ദിവസത്തേക്ക് തടവില് പാര്പ്പിച്ച് ഉത്തരവ് ഇടുകയാണ് ചെയ്തിട്ടുള്ളത്.