വീട്ടമ്മയെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

വീട്ടമ്മയെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
Murder case accused sentenced to life imprisonment and fine.

മീനങ്ങാടി പോലീസ് സ്റ്റേഷന് പരിധിയിലെ മുരണി എന്ന സ്ഥലത്ത് താമസിച്ചിരുന്ന ഉമൈബ ഷംസുദ്ദീന് എന്ന സ്ത്രീയെ പ്രതിയായ ശ്രീകാന്ത് എന് ടി (36) മകനോടുള്ള മുന്വൈരാഗ്യത്തില് 2021 മാര്ച്ച് 29ന് വീട്ടിലേക്ക് വരുന്ന വഴിയില് വച്ച് പെട്രോള് ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തില് മീനങ്ങാടി പോലീസ് സ്റ്റേഷനില് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തിവരവെ ഗുരുതരമായി പരിക്കേറ്റ ഉമൈബ കോഴിക്കോട് മെഡിക്കല് കോളേജില് വച്ച് മരണപ്പെട്ടു. അന്നത്തെ ബത്തേരി DySP ആയിരുന്ന ശ്രീ ബെന്നിയുടെ മേല്നോട്ടത്തില്, മീനങ്ങാടി IP യും സംഘവും പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്പ്പിച്ചു.കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്. മീനങ്ങാടി IP സനൽ രാജ് M നേതൃത്വം നൽകിയ അന്വേഷണ സംഘത്തിൽ SI മരായ ബിജു പി, പോൾ സി പി, SCPO പ്രവീൺ K M എന്നിവർ ഉണ്ടായിരുന്നു.