മാനന്തവാടിയില്‍ നിന്നും കാല്‍നടയാത്രികയുടെ മാല പിടിച്ചു പറിച്ച് കടന്നുകളഞ്ഞ കുപ്രസിദ്ധ മോഷ്ടാവിനെ മാനന്തവാടി പോലീസ് പിടികൂടി.

മാനന്തവാടിയില് നിന്നും കാല്നടയാത്രികയുടെ മാല പിടിച്ചു പറിച്ച് കടന്നുകളഞ്ഞ കുപ്രസിദ്ധ മോഷ്ടാവിനെ മാനന്തവാടി പോലീസ് പിടികൂടി.
The Mananthavadi Police arrested the notorious thief who snatched the pedestrian's necklace from Mananthavadi.

മാനന്തവാടിയില് നിന്നും കാല്നടയാത്രികയുടെ മാല പിടിച്ചു പറിച്ച് കടന്നുകളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം കായംകുളം കൃഷ്ണപുരം കളിയ്ക്കത്തറ വീട്ടില് സച്ചു എന്ന സജിത്ത് കുമാര് (36) നെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി ആര്.ആനന്ദ് ഐപി.എസിന്റെ നിര്ദ്ദേശപ്രകാരം മാനന്തവാടി ഡി വൈ എസ് പി പി എല് ഷൈജുവിന്റെ മേല്നോട്ടത്തില് മാനന്തവാടി സി.ഐ അബ്ദുള് കരീമടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ ഭാര്യയും കൂട്ടുപ്രതിയുമായ തമിഴ്‌നാട് സ്വദേശിനി മുതലമ്മള് എന്ന് അംബിക (42) എന്ന സ്ത്രീയെയും അറസ്റ്റ് ചെയ്തു. മോഷ്ടിച്ച ബൈക്കില് കറങ്ങി നടന്നാണ് ഇയാള് പിടിച്ചുപറി നടത്തിയിരുന്നത്. കവര്ച്ചയ്ക്ക് ശേഷം ഇരുവരും ബൈക്കില് കടന്നു കളയുന്നതിനിടെയാണ് പോലീസ് സാഹസികമായി പിടികൂടിയത്.