കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ പിടിയില്‍

വൈത്തിരി സ്റ്റേഷൻ പരിധിയിൽ കിൻഫ്ര പാർക്കിന് സമീപം വെച്ച്   വിൽപ്പനക്കായി കൊണ്ടുവന്ന 1.800 കിലോഗ്രാം കഞ്ചാവുമായി ഓഡീഷ സ്വദേശി ധരന്ദർ മഹ്ജി @ റിങ്കു , വൈത്തിരി ചിറ്റേപ്പുറത്ത് വീട്ടിൽ സൂര്യദാസ് @ സതി എന്നിവരെ വൈത്തിരി സബ് ഇൻസ്പെക്ടർ സലീം എം.കെ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. എസ്.ഐ മാരായ എൽദോ എം.ജി, രാജേഷ്, സിവിൽ പോലീസ് ഓഫീസർ കിരൺ ചന്ദ് എന്നിവർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.