500 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ

വെള്ളമുണ്ട സ്റ്റേഷൻ പരിധിയിലെ പീച്ചംകോട് എന്ന സ്ഥലത്തുവെച്ച് സബ് ഇൻസ്പെക്ടർ കെ.എ ഷറഫുദീനും സംഘവും വാഹന പരിശോധന നടത്തവെ അനധികൃതമായി 500 ഗ്രാം കഞ്ചാവ് വിൽപ്പനയ്ക്കായി കൈവശം വെച്ചതിന് 1. ഷൈജു വി.വി (വയസ് 33, S/O ചന്ദ്രൻ , നരിക്കുനി വയൽ, തിക്കോടി, കോഴിക്കോട് ) 2.ഷാക്കീർ ബി.കെ (വയസ് 25, S/O മമ്മദ്, ഭഗവതിക്കണ്ടി, തിക്കോടി, കോഴിക്കോട് ) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും സഞ്ചരിച്ച KL 56 P 7308 നമ്പർ സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.