കൽപ്പറ്റയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട

കൽപ്പറ്റയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട

കൽപ്പറ്റ എമിലി - ഭജനമഠം റോഡിൽ എമിലി പള്ളിക്ക് സമീപം വെച്ച് പോലീസിനെ കണ്ട് പരിഭ്രമിച്ച് ഓടിയ കോഴിക്കോട് റെയിൽവേ പുതിയങ്ങാടി സ്വദേശിയായ കുഞ്ഞിരായീൻകണ്ടി വീട്ടിൽ ഷഫീഖ് (37) എന്നയാളെ പോലീസ് സഹസീകമായി പിടികൂടി. ഓടിയ സമയം ടിയാൻ എന്തോ  വലിച്ചെറിഞ്ഞ വസ്തു തിരഞ്ഞു കണ്ടുപിടിച്ച് പരിശോധിച്ചതിൽ ഒരു പ്ലാസ്റ്റിക്ക് കവറിലായി 46.9 ഗ്രാം അതിമാരക മയക്കുമരുന്നായ MDMA യും, 29 എണ്ണം (17.5 gm) Spasmo Proxyvon Plus tablets എന്നിവ കാണപ്പെടുകയും പ്രതിയെ ടീ മുതലുകളും ടിയാൻ ഉപയോഗിച്ച KL 52 G 6545 കാറും സഹിതം പിടികൂടി പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൽപ്പറ്റ സ്റ്റേഷൻ ക്രൈം 105/23 U/S 22(B), 22(C) of NDPS Act ആയി കേസ് രജിസ്റ്റർ ചെയ്തു. 

കൽപ്പറ്റ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ SHO ഷൈജു PL ന്റെ നേതൃത്വത്തിൽ SI ബിജു ആന്റണിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പോലീസ് സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജെയ്‌സൺ, മുബാറക്, സഖിൽ സിവിൽ പോലീസ് ഓഫീസർമാരായ ലിൻരാജ് മനോജ്‌ തുടങ്ങിയവരുമുണ്ടായിരുന്നു.