സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു.

സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു.

ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി സംസ്ഥാനതലത്തിൽ ആരംഭിച്ച ഓപ്പറേഷൻ കാവൽ' ന്റെ ഭാഗമായി ജില്ലയിലെ അമ്പലവയൽ, മീനങ്ങാടി, കൽപ്പറ്റ പോലീസ് സ്റ്റേഷനുകളിലും, കോഴിക്കോട് താമരശ്ശേരി പോലീസ് സ്റ്റേഷനിലും, തമിഴ്നാട്ടിലെ ഹൊസൂർ പോലീസ് സ്റ്റേഷനിലും രണ്ട് കൊലപാതക കേസ് ഉൾപ്പടെ മോഷണം, ദേഹോപദ്രവം, പോക്സോ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളതും, അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിധിയിൽ റൌഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വടുവഞ്ചാൽ കല്ലേരിസ്വദേശി തെക്കിനേടത്ത് വീട്ടിൽ ജിതിൻ ജോസഫ് @ ബുളു (33) വിനെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബഹു.വയനാട് ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്.

ജില്ലയിലെ ഓരോ പോലിസ് സ്റ്റേഷൻ പരിധിയിലെയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും തരം തിരിച്ച് കൂടുതൽ പേർക്കെതിരെ കാപ്പ ചുമത്താനുള്ള ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും ജില്ലാ പോലീസ് മേധാവി ശ്രീ. ആനന്ദ്.ആർ ഐപിഎസ് അറിയിച്ചു.