2022 വർഷത്തെ വയനാട് ജില്ലാ പോലീസ് അത്‌ലറ്റിക്‌ മീറ്റ്

2022 വർഷത്തെ വയനാട് ജില്ലാ പോലീസ് അത്‌ലറ്റിക്‌ മീറ്റ് 10.11.2022, 11.11.2022 തിയ്യതികളിലായി കല്പറ്റ മരവയിലുള്ള എം.കെ. ജിനചന്ദ്രന് മെമ്മോറിയല് ജില്ലാ സ്റ്റേഡിയത്തില് വെച്ചു നടന്നു. 10.11.2022 തിയ്യതി വൈകീട്ട് 05.00 മണിക്ക് ജില്ലാ പോലീസ് മേധാവി ശ്രീ. ആനന്ദ്.ആര്. ഐ.പി.എസ് കായികമേള ഉദ്ഘാടനം ചെയ്ത് മാർച്ച് പാസ്റ്റില് സല്യൂട്ട് സ്വീകരിച്ചു.
11.11.2022 രാവിലെ 07.00 മണിക്ക് തുടങ്ങിയ കായിക മത്സരങ്ങള് വൈകീട്ട് 08.00 മണിയോട് കൂടി അവസാനിച്ചു. കൽപ്പറ്റ, മാനന്തവാടി, സുൽത്താന് ബത്തേരി സബ്ബ് ഡിവിഷനുകള്, സ്‌പെഷ്യല് യൂണിറ്റ്, ഡി‌എച്ച്‌ക്യൂ എന്നീ ടീമുകളിലായി സേനാംഗങ്ങള് വിവിധ വിഭാഗങ്ങളിലെ മത്സരങ്ങളില് പങ്കെടുത്തു.
89 പോയിന്റ് നേടി സുൽത്താന് ബത്തേരി സബ്ബ് ഡിവിഷന് ഒന്നാം സ്ഥാനം കരസ്ഥമാക്കി, മാനന്തവാടി സബ്ബ് ഡിവിഷന് (63) കൽപ്പറ്റ സബ്ബ് ഡിവിഷന് (45), ഡി‌എച്ച്‌ക്യൂ (44) സ്‌പെഷ്യല് യൂണിറ്റ് (19) പോയിന്റ് വീതം നേടി.
പ്രസാദ് (ഡി‌എച്ച്‌ക്യൂ), സീത (സുല്ത്താന് ബത്തേരി സബ് ഡിവിഷന്), എന്നിവര് പുരുഷ/വനിതാ വിഭാഗങ്ങളില് വ്യക്തിഗത ചാംപ്യന്മാരായി. വാശിയേറിയ വടംവലി മത്സരത്തില് സ്പെഷ്യല് യൂണിറ്റ് വിജയികളായി.
ഗെയിംസ് ഇനങ്ങളായ ഫുട്ബോള് മത്സരത്തില് കൽപ്പറ്റ സബ്ബ് ഡിവിഷനും, ക്രിക്കറ്റില് ഡി‌എച്ച്‌ക്യൂവും, വോളിബോളില് മാനന്തവാടി സബ്ബ് ഡിവിഷനും, ഷട്ടില് ബാഡ്മിന്റണ് സിംഗിൾസില് സുൽത്താന് ബത്തേരി സബ്ബ് ഡിവിഷനും, ഡബിൾസില് സ്പെഷ്യല് യൂണിറ്റും, വനിതാ ഡബിൾസില് സുൽത്താന് ബത്തേരി സബ്ബ് ഡിവിഷനും ജേതാക്കളായി.
കായിക മേളയുടെ സമാപന ചടങ്ങ് വയനാട് ജില്ലാ കളക്ടര് ശ്രീമതി.എ.ഗീത. ഐ‌എ‌എസ് അവർകള് നിർവ്വഹിച്ചു. ജില്ലാ കളക്ടറും പോലീസ് മേധാവിയും ചേർന്ന് വിജയിൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. ചടങ്ങില് ജില്ലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥര് സന്നിഹിതരായിരുന്നു.