സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു

സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു

ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി സംസ്ഥാന തലത്തില്‍ ആരംഭിച്ച ഓപ്പറേഷന്‍ കാവല്‍ന്‍റെ ഭാഗമായി വയനാട് ജില്ലയിലെ വൈത്തിരി, മേപ്പാടി, കേണിച്ചിറ, പടിഞ്ഞാറത്തറ, കല്‍പ്പറ്റ എന്നീ പോലീസ് സ്റ്റേഷനുകളിലും തമിഴ്നാട് സംസ്ഥാനത്തെ നീലഗിരി ജില്ലയിലെ കൂന്നൂര്‍, ഷോളൂര്‍മറ്റം പോലീസ് സ്റ്റേഷനുകളിലും കൊലപാതകം, ലഹരിമരുന്ന് വില്‍പ്പന, അടിപിടി, മോഷണം, ഭീഷണിപ്പെടുത്തല്‍, പോക്സോ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലും, എക്സൈസ് കേസൂകളിലും പ്രതിയായ വൈത്തിരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിരതാമസക്കാരനും ഗൂണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട പൊഴുതന പെരുങ്കോട സ്വദേശി കാരാട്ട് വീട്ടില്‍ ജംഷീര്‍ അലി (38) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി ശ്രീ. ആനന്ദ്.ആര്‍. ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ബഹു.വയനാട് ജില്ലാ കലക്ടറാണ് ഉത്തരവ് ഇറക്കിയത്.
ജില്ലയിലെ ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലെയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും തരം തിരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കാപ്പ ചുമത്താനുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്