report cyber crime complaints online https://cybercrime.gov.in/
സൈബർ സാമ്പത്തിക തട്ടിപ്പുകൾ നമ്മുടെ രാജ്യത്ത് വ്യാപകമാവുന്നുണ്ട്. നമ്മളുമായി നേരിട്ട് ഒരു ബന്ധവുമില്ലാത്തർ ഓൺ ലൈനിലൂടെ വിശ്വാസം കൈപ്പറ്റി നമ്മുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം കൊണ്ട് പോവുകയാണ് മിക്ക തട്ടിപ്പുകാരും ചെയ്യുന്നത് . ഓർക്കുക അങ്ങോട്ട് പണം നൽക്കി വിലയേറിയ സമ്മാനം വാഗ്ദാനം ചെയ്യുന്നവരെ വിശ്വസിക്കരുത് . സൈബർ തട്ടിപ്പിന് ഇരയായാൽ തട്ടിപ്പിന് ഇരയായാൽ 1930 എന്ന നമ്പറിൽ ബന്ധപ്പെടുകയോ, നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ്ങ് പോർട്ടലിൽ പരാതിപ്പെടുകയോ ചെയ്യേണ്ടതാണ് .
പോർട്ടലിൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ടുചെയ്യുന്നതിന് രണ്ട് ഓപ്ഷനുകൾ ഉണ്ട്:
സ്ത്രീകൾ/കുട്ടികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുക - ഈ വിഭാഗത്തിന് കീഴിൽ, ഓൺലൈൻ ചൈൽഡ് പോണോഗ്രാഫി (സിപി), ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽ (സിഎസ്എഎം) അല്ലെങ്കിൽ ബലാത്സംഗം/കൂട്ടബലാത്സംഗം (സിപി/ആർജിആർ) പോലുള്ള ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം.
മറ്റ് സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുക - ഈ ഓപ്‌ഷനിൽ, മൊബൈൽ കുറ്റകൃത്യങ്ങൾ, ഓൺലൈൻ, സോഷ്യൽ മീഡിയ കുറ്റകൃത്യങ്ങൾ, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ, ransomware, ഹാക്കിംഗ്, ക്രിപ്‌റ്റോകറൻസി കുറ്റകൃത്യങ്ങൾ, ഓൺലൈൻ സൈബർ കടത്തൽ തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം.
സൈബർ തട്ടിപ്പിൽ പെടാതിരിക്കാൻ വയനാട് പോലീസിന്റെ സമൂഹ്യ മാധ്യമായ ഫെയ്സ് ബുക്ക് പേജിലൂടെ നൽക്കുന്ന മുന്നറിപ്പുകൾ പിൻ തുടരുക
93445