Anti drug awareness campaign-"Say YES to Life NO to Drugs"

08 Sep 2022

Anti drug awareness campaign-"Say YES to Life NO to Drugs"
ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ശ്രീ. ആര്. ആനന്ദ് ഐ.പി.എസ് നിർവഹിച്ചു.
വിദ്യാർത്ഥികളുടെയും യുവതീ യുവാക്കളുടെയും ഇടയില് വർധിച്ചുവരുന്ന മയക്കുമരുന്നു പോലുള്ള ലഹരി ഉപയോഗത്തിൻ്റെ അപകടാവസ്ഥ മനസിലാക്കി കൊടുക്കുന്നതിൻ്റെ ഭാഗമായി കേരളത്തിൻ്റെ ദേശീയോത്സവമായ ഓണാഘോഷ വേളയില് “ലഹരി മുക്ത യുവത്വം ആരോഗ്യ കേരളം” എന്ന മുദ്രാവാക്യം ഉയർത്തി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില് മാവേലിയെയും SPC കേഡറ്റുകളെയും, വിദ്യാർഥികളെയും ഉൾപ്പെടുത്തി കൊണ്ട് ജില്ലയിലെ കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി, പുൽപ്പള്ളി ,മീനങ്ങാടി ,വൈത്തിരി ടൗണുകളില് ലഹരി വിരുദ്ധ ബോധവല്ക്കരണ ക്യാമ്പയിന് സംഘടിപ്പിച്ചു. പ്രസ്തുത ബോധവൽക്കരണ ക്യാമ്പയിനില് ഡി.വൈ.എസ്.പി.മാര് , എസ്.എച്ച് ഒ മാര് എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ വയനാട് ജില്ലാ പോലീസും ,മറ്റ് വകുപ്പുകളും,ജനമൈത്രി പോലീസും, SPC കേഡറ്റുകളും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.

പുതിയ വാർത്ത
28

May 2025

ദേശീയ മാസ്റ്റേഴ്‌സ് കായികമേള വയനാട് പോലീസിന്റെ യശസ്സുയര്‍ത്തി വീണ്ടും അജ്മല്‍

ദേശീയ മാസ്റ്റേഴ്‌സ് ഹർഡിൽസിലും ട്രിപ്പിൾ ജമ്പിലും സ്വർണം

28

May 2025

ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ 'നോക്ക് ഔട്ട് ഡ്രഗ്സ്' ഫുട്ബോള്‍ കാര്‍ണിവലിന് വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ സമാപനം

മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ലഹരി വിരുദ്ധ സന്ദേശം നല്‍കി

18

Nov 2024

ഉപ തെരഞ്ഞെടുപ്പ്: കേന്ദ്ര - സായുധ സേനകളെ വയനാട് പോലീസ് ആദരിച്ചു.

വയനാട് ലോകസഭാ ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്തുത്യർഹമായ സേവനങ്ങൾക്ക് ശേഷം മടങ്ങുന്ന കേന്ദ്രസേനയെയും, സായുധ ബറ്റാലിയൻ അംഗങ്ങളെയും വയനാട് പോലീസ് ആദരിച്ചു.

18

Nov 2024

പോലീസ് സ്റ്റേഷനുകൾ സന്ദർശിച്ച് കുട്ടി പോലീസ്

മീനങ്ങാടി, പടിഞ്ഞാറത്തറ സ്റ്റേഷനുകളിലാണ് സ്റ്റുഡന്റ് പോലീസ് സീനിയർ കേഡറ്റ് വിദ്യാർത്ഥികൾ സന്ദര്‍ശനം നടത്തിയത്.

18

Nov 2024

കഞ്ചാവുമായി പിടിയില്‍

നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് 10 കിലോയോളം കഞ്ചാവുമായി പിടിയിലായത്

23

Oct 2024

പോലീസ് സ്‌മൃതി ദിനം

വീരചരമം പ്രാപിച്ചവർക്ക് വയനാട് പോലീസിന്റെ ആദരാഞ്ജലികൾ

05

Aug 2024

ദുരന്തബാധിത പ്രദേശങ്ങളിൽ നിറസാന്നിധ്യമായി പോലീസ് സേന

ആയിരത്തോളം വരുന്ന പോലീസുകാരെയാണ് വയനാട്ടിൽ വിന്യസിച്ചിട്ടുള്ളത്.

01

Aug 2024

വലിയ ഒരു ദുരന്തത്തെ അഭിമുഖീകരിക്കുന്ന വയനാടിനായി നമുക്ക് ഒരുമിച്ചു കൈകോർക്കാം.

നമ്മൾ ഒരുമിച്ച്‌ ഈ ദുരന്തത്തെ അതിജീവിക്കും.

26

Mar 2024

മുണ്ടക്കൈ ദുരന്തം

മണ്ണിനടിയിലെ മനുഷ്യ സാന്നിദ്ധ്യം കണ്ടെത്താൻ കേരളാ പോലീസിന്റെ കടാവർ, റെസ്ക്യൂ ഡോഗുകൾ

07

Mar 2024

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

560 ഗ്രാം കഞ്ചാവുമായാണ് ഇവര്‍ പിടിയിലാവുന്നത്.

07

Mar 2024

പേരാമ്പ്രയില്‍ നിന്നും രണ്ട് പേരെ തട്ടികൊണ്ടു പോയ സംഭവം: ഒരാള്‍ പിടിയില്‍

രണ്ടാളെയും സുരക്ഷിതരാക്കി പ്രതികളിലൊരാളെ പോലീസ് പിടികൂടിയത് സാഹസികമായി

07

Mar 2024

വില്ലേജ് ഓഫിസില്‍ കയറിച്ചെന്ന് അക്രമം കാണിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഡോക്ടറെ 10 വര്‍ഷത്തിന് ശേഷം കര്‍ണാടകയില്‍ നിന്ന് പിടികൂടി.

തമിഴ്‌നാട്, തഞ്ചാവൂര്‍ സ്വദേശിയായ തെന്നരസ്(77)നെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്.

globeസന്ദർശകർ

93492