വിദേശത്തു ഉപരിപഠനം വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ ആൽഫ മേരി എന്ന സ്ഥാപനത്തിന്റെ ഉടമയെ അറസ്റ്റ് ചെയ്തു.

09 Nov 2022

വിദേശത്തു ഉപരിപഠനം വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ ആൽഫ മേരി എന്ന സ്ഥാപനത്തിന്റെ ഉടമയെ അറസ്റ്റ് ചെയ്തു.

വിദേശ യൂണിവേഴ്സിറ്റികളിൽ ഉപരിപഠനത്തിനു പ്രവേശനം വാങ്ങി നൽകാം എന്ന് വിശ്വസിപ്പിച്ച് വിദ്യാർത്ഥികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൽഫ മേരി ഇന്റർനാഷണൽ എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തിന്റെ ഉടമ തിരുവനന്തപുരം സ്വദേശി റോജർ (40) എന്നയാളെയാണ് വയനാട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷാജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്. ബത്തേരി സ്വദേശിയായ ഡോക്ടർക്ക് സിങ്കപ്പൂരിൽ ഉപരിപഠനത്തിനു പ്രവേശനം വാങ്ങി നൽകാം എന്ന് വിശ്വസിപ്പിച്ചു 5 ലക്ഷം രൂപയും തലപ്പുഴ സ്വദേശിക്ക് യു.കെ യിൽ MBA ക്ക് സീറ്റ്‌ നൽകാം എന്ന് വിശ്വസിപ്പിച്ച് 9 ലക്ഷം രൂപയും വാങ്ങിയാണ് അഡ്മിഷൻ നൽകാതെ ചതിച്ചത്. ഇവരുടെ പരാതിയിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതിൽ ആൽഫ മേരി ഇന്റർനാഷണൽ എഡ്യൂക്കേഷൻ എന്ന സ്ഥാപനം സംസ്ഥാനത്ത് നിരവധിയാളുകളെ ഈ വിധം വഞ്ചിച്ചു പണം തട്ടിയെടുത്തതായി വ്യക്തമായിട്ടുണ്ട്. 23 ഓളം കേസുകൾ ഈ സ്ഥാപനത്തിന് എതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരുന്നു. ഡൽഹി, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ ഓഫീസ് ഉണ്ട് എന്നവകാശപെടുന്ന സ്ഥാപനത്തിന്റെ ഈ ഓഫീസുകൾ വർഷങ്ങൾക് മുന്പേ പൂട്ടി പോയതായി പൊലിസ്‌ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വിദേശത്തു ഉപരിപഠനത്തിനും ജോലിക്കും ഏജൻസികളെ സമീപിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടതാണ് എന്ന് പോലീസ് അറിയിച്ചു.

പുതിയ വാർത്ത
28

May 2025

ദേശീയ മാസ്റ്റേഴ്‌സ് കായികമേള വയനാട് പോലീസിന്റെ യശസ്സുയര്‍ത്തി വീണ്ടും അജ്മല്‍

ദേശീയ മാസ്റ്റേഴ്‌സ് ഹർഡിൽസിലും ട്രിപ്പിൾ ജമ്പിലും സ്വർണം

28

May 2025

ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ 'നോക്ക് ഔട്ട് ഡ്രഗ്സ്' ഫുട്ബോള്‍ കാര്‍ണിവലിന് വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ സമാപനം

മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ലഹരി വിരുദ്ധ സന്ദേശം നല്‍കി

18

Nov 2024

ഉപ തെരഞ്ഞെടുപ്പ്: കേന്ദ്ര - സായുധ സേനകളെ വയനാട് പോലീസ് ആദരിച്ചു.

വയനാട് ലോകസഭാ ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്തുത്യർഹമായ സേവനങ്ങൾക്ക് ശേഷം മടങ്ങുന്ന കേന്ദ്രസേനയെയും, സായുധ ബറ്റാലിയൻ അംഗങ്ങളെയും വയനാട് പോലീസ് ആദരിച്ചു.

18

Nov 2024

പോലീസ് സ്റ്റേഷനുകൾ സന്ദർശിച്ച് കുട്ടി പോലീസ്

മീനങ്ങാടി, പടിഞ്ഞാറത്തറ സ്റ്റേഷനുകളിലാണ് സ്റ്റുഡന്റ് പോലീസ് സീനിയർ കേഡറ്റ് വിദ്യാർത്ഥികൾ സന്ദര്‍ശനം നടത്തിയത്.

18

Nov 2024

കഞ്ചാവുമായി പിടിയില്‍

നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് 10 കിലോയോളം കഞ്ചാവുമായി പിടിയിലായത്

23

Oct 2024

പോലീസ് സ്‌മൃതി ദിനം

വീരചരമം പ്രാപിച്ചവർക്ക് വയനാട് പോലീസിന്റെ ആദരാഞ്ജലികൾ

05

Aug 2024

ദുരന്തബാധിത പ്രദേശങ്ങളിൽ നിറസാന്നിധ്യമായി പോലീസ് സേന

ആയിരത്തോളം വരുന്ന പോലീസുകാരെയാണ് വയനാട്ടിൽ വിന്യസിച്ചിട്ടുള്ളത്.

01

Aug 2024

വലിയ ഒരു ദുരന്തത്തെ അഭിമുഖീകരിക്കുന്ന വയനാടിനായി നമുക്ക് ഒരുമിച്ചു കൈകോർക്കാം.

നമ്മൾ ഒരുമിച്ച്‌ ഈ ദുരന്തത്തെ അതിജീവിക്കും.

26

Mar 2024

മുണ്ടക്കൈ ദുരന്തം

മണ്ണിനടിയിലെ മനുഷ്യ സാന്നിദ്ധ്യം കണ്ടെത്താൻ കേരളാ പോലീസിന്റെ കടാവർ, റെസ്ക്യൂ ഡോഗുകൾ

07

Mar 2024

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

560 ഗ്രാം കഞ്ചാവുമായാണ് ഇവര്‍ പിടിയിലാവുന്നത്.

07

Mar 2024

പേരാമ്പ്രയില്‍ നിന്നും രണ്ട് പേരെ തട്ടികൊണ്ടു പോയ സംഭവം: ഒരാള്‍ പിടിയില്‍

രണ്ടാളെയും സുരക്ഷിതരാക്കി പ്രതികളിലൊരാളെ പോലീസ് പിടികൂടിയത് സാഹസികമായി

07

Mar 2024

വില്ലേജ് ഓഫിസില്‍ കയറിച്ചെന്ന് അക്രമം കാണിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഡോക്ടറെ 10 വര്‍ഷത്തിന് ശേഷം കര്‍ണാടകയില്‍ നിന്ന് പിടികൂടി.

തമിഴ്‌നാട്, തഞ്ചാവൂര്‍ സ്വദേശിയായ തെന്നരസ്(77)നെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്.

globeസന്ദർശകർ

93448