ജ്യൂസ്-ജാക്കിംഗ്: സൈബർ തട്ടിപ്പുകാർ നിങ്ങളെ കബളിപ്പിച്ചേക്കാം.

03 Nov 2022

ജ്യൂസ്-ജാക്കിംഗ്:  സൈബർ തട്ടിപ്പുകാർ നിങ്ങളെ കബളിപ്പിച്ചേക്കാം.

പൊതു സ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിൻറുകൾ വഴി ഹാക്കർമാർക്ക്  നിങ്ങളുടെ ഡാറ്റ ചോർത്താൻ കഴിയും. ഇത്തരം പൊതുചാർജ്ജിംഗ്  പോയിൻറുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ  ഡാറ്റ അപഹരിക്കപ്പെടുന്നതാണ് ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്നത്. 

വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽ‌വേ സ്റ്റേഷനുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലെ സൗജന്യ ചാർജിംഗ് പോയിൻറുകൾ ഹാക്കർമാർ ലക്ഷ്യമിടുന്നു. ചാർജിംഗിനായുള്ള യുഎസ്ബി പോർട്ടുകളും പ്രീപ്രോഗ്രാം ചെയ്‌ത ഡാറ്റ കേബിളും വിവരങ്ങൾ ചോർത്തുന്നതിന് ഉപയോഗിക്കുന്നു.  പൊതുചാർജിംഗ് സ്റ്റേഷനിൽ മാൽവെയറുകൾ ലോഡുചെയ്യുന്നതിന്  തട്ടിപ്പുകാർ ഒരു USB കണക്ഷൻ ഉപയോഗിക്കുന്നു.  അല്ലെങ്കിൽ,  മാൽവെയർബന്ധിതമായ കണക്ഷൻകേബിൾ മറ്റാരോ മറന്നുവെച്ച രീതിയിൽ ചാർജ്ജിംഗ് സ്റ്റേഷനിൽ  പ്ലഗ് ഇൻ ചെയ്തിരിക്കുന്നു. മറ്റുള്ളവർ ഇതുപയോഗിച്ച് ചാർജ്ജ് ചെയ്യുമ്പോൾ ജ്യൂസ് ജാക്കിംഗ് സംഭവിക്കുന്നു. പലരും ഇതിന് ഇരയാകുന്നുണ്ടെങ്കിലും ഇതിനെപ്പറ്റി ബോധവാന്മാരല്ല.  മൊബൈൽ ഫോണിൻറെ ചാർജിങ് കേബിളും ഡാറ്റാ കേബിളും ഒരു കേബിളായി ഉപയോഗിക്കാൻ തുടങ്ങിയത്  മുതലാണ് പ്രധാനമായും ഇത്തരം തട്ടിപ്പ് അരങ്ങേറിയത്. 

തട്ടിപ്പുകാരുടെ രീതി. 

💀 ബാങ്കിംഗിനായി  ഉപയോഗിക്കുന്ന പാസ്‌വേഡുകൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, വ്യക്തിഗത ഡാറ്റ എന്നിവ ഹാക്കർമാർ ചോർത്തുകയും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പ്രവേശനം നേടുകയും ചെയ്യുന്നു.  പാസ്‌വേഡുകൾ റീസെറ്റ് ചെയ്‌ത് ഉപകരണത്തിൽ നിന്ന് യഥാർത്ഥ ഉടമയെ പുറത്താക്കി സ്വകാര്യ ഡാറ്റ ഉപയോഗിച്ച്  ബ്ലാക്ക് മെയിൽ ചെയ്യുന്നു. 

💀 കേബിൾ പോർട്ടിൽ ഒരു ഉപകരണം എത്ര സമയം പ്ലഗ് ചെയ്‌തിരിക്കുന്നു എന്നതിനെ ആശ്രയിച്ച്, വളരെ വലിയ അളവിലുള്ള ഡാറ്റ വരെ അപഹരിക്കപ്പെട്ടേക്കാം. ജ്യൂസ്-ജാക്കിംഗ് ആക്രമണങ്ങളിൽ, ഉപയോക്താവ് തന്റെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടതായി അറിയുന്നില്ല. 

💀  ജ്യൂസ്-ജാക്കിംഗ് വഴി മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്ത് ഫോണിലോ കമ്പ്യൂട്ടറിലോ കൃത്രിമം കാണിക്കാം.  ഉപകരണത്തിൽ നിന്ന് ഉപയോക്താവിനെ ലോക്ക് ചെയ്യുക അല്ലെങ്കിൽ വിവരങ്ങൾ മോഷ്ടിക്കുക ഉൾപ്പെടെ വലിയ നാശനഷ്ടങ്ങൾ വരുത്തിയേക്കാം.

💀 ചാർജറിലേക്ക് പ്ലഗ് ചെയ്‌തിരിക്കുന്ന ഉപകരണത്തെ മാൽവെയർ ഉപയോഗിച്ച് ഹാക്ക് ചെയ്യുക മാത്രമല്ല, അതേ മാൽവെയർ മറ്റ് കേബിളുകളെയും പോർട്ടുകളെയും ഹാനികരമായി ബാധിച്ചേക്കാം.

💀 ചാർജിംഗ് ഉപകരണത്തിലൂടെ അപ്‌ലോഡ് ചെയ്യപ്പെടുന്ന ചില മാൽവെയറുകൾ ഹാക്കർക്ക് പൂർണ്ണ നിയന്ത്രണം നൽകിക്കൊണ്ട് ഉടമയെ അവരുടെ ഉപകരണത്തിൽ നിന്ന് ലോക്ക് ചെയ്യുന്നു. 

നാം സ്വീകരിക്കേണ്ട മുൻകരുതലുകൾ 

🗝️ പൊതു ചാർജ്ജിംഗ് സ്റ്റേഷനുകളിൽ നിന്ന് ചാർജ്ജ് ചെയ്യുമ്പോൾ ഡിവൈസുകൾ സ്വിച്ച് ഓഫ് ചെയ്യുക. 

🗝️ കഴിവതും പവർ ബാങ്ക് ഉപയോഗിച്ച് ചാർജ്ജ് ചെയ്യുക. 

🗝️ ഫോൺ ചാർജ്ജ് ചെയ്യുമ്പോൾ പാറ്റേൺ ലോക്ക്, വിരലടയാളം, പാസ്സ് വേർഡ് തുടങ്ങിയ സുരക്ഷാ മാർഗ്ഗങ്ങൾ ഉപയോഗിക്കരുത്.

🗝️ പൊതു USB ചാർജ്ജിംഗ് യൂണിറ്റുകൾക്ക് പകരം AC പവർ ഔട്ട്ലെറ്റുകൾ ഉപയോഗിക്കുക.  

🗝️ കേബിൾ വഴി ഹാക്കിംഗ് നടക്കുന്നില്ല എന്നുറപ്പാക്കാൻ USB ഡാറ്റ ബ്ലോക്കർ ഉപയോഗിക്കാം.

#KeralaPolice

പുതിയ വാർത്ത
28

May 2025

ദേശീയ മാസ്റ്റേഴ്‌സ് കായികമേള വയനാട് പോലീസിന്റെ യശസ്സുയര്‍ത്തി വീണ്ടും അജ്മല്‍

ദേശീയ മാസ്റ്റേഴ്‌സ് ഹർഡിൽസിലും ട്രിപ്പിൾ ജമ്പിലും സ്വർണം

28

May 2025

ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ 'നോക്ക് ഔട്ട് ഡ്രഗ്സ്' ഫുട്ബോള്‍ കാര്‍ണിവലിന് വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ സമാപനം

മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ലഹരി വിരുദ്ധ സന്ദേശം നല്‍കി

18

Nov 2024

ഉപ തെരഞ്ഞെടുപ്പ്: കേന്ദ്ര - സായുധ സേനകളെ വയനാട് പോലീസ് ആദരിച്ചു.

വയനാട് ലോകസഭാ ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്തുത്യർഹമായ സേവനങ്ങൾക്ക് ശേഷം മടങ്ങുന്ന കേന്ദ്രസേനയെയും, സായുധ ബറ്റാലിയൻ അംഗങ്ങളെയും വയനാട് പോലീസ് ആദരിച്ചു.

18

Nov 2024

പോലീസ് സ്റ്റേഷനുകൾ സന്ദർശിച്ച് കുട്ടി പോലീസ്

മീനങ്ങാടി, പടിഞ്ഞാറത്തറ സ്റ്റേഷനുകളിലാണ് സ്റ്റുഡന്റ് പോലീസ് സീനിയർ കേഡറ്റ് വിദ്യാർത്ഥികൾ സന്ദര്‍ശനം നടത്തിയത്.

18

Nov 2024

കഞ്ചാവുമായി പിടിയില്‍

നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് 10 കിലോയോളം കഞ്ചാവുമായി പിടിയിലായത്

23

Oct 2024

പോലീസ് സ്‌മൃതി ദിനം

വീരചരമം പ്രാപിച്ചവർക്ക് വയനാട് പോലീസിന്റെ ആദരാഞ്ജലികൾ

05

Aug 2024

ദുരന്തബാധിത പ്രദേശങ്ങളിൽ നിറസാന്നിധ്യമായി പോലീസ് സേന

ആയിരത്തോളം വരുന്ന പോലീസുകാരെയാണ് വയനാട്ടിൽ വിന്യസിച്ചിട്ടുള്ളത്.

01

Aug 2024

വലിയ ഒരു ദുരന്തത്തെ അഭിമുഖീകരിക്കുന്ന വയനാടിനായി നമുക്ക് ഒരുമിച്ചു കൈകോർക്കാം.

നമ്മൾ ഒരുമിച്ച്‌ ഈ ദുരന്തത്തെ അതിജീവിക്കും.

26

Mar 2024

മുണ്ടക്കൈ ദുരന്തം

മണ്ണിനടിയിലെ മനുഷ്യ സാന്നിദ്ധ്യം കണ്ടെത്താൻ കേരളാ പോലീസിന്റെ കടാവർ, റെസ്ക്യൂ ഡോഗുകൾ

07

Mar 2024

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

560 ഗ്രാം കഞ്ചാവുമായാണ് ഇവര്‍ പിടിയിലാവുന്നത്.

07

Mar 2024

പേരാമ്പ്രയില്‍ നിന്നും രണ്ട് പേരെ തട്ടികൊണ്ടു പോയ സംഭവം: ഒരാള്‍ പിടിയില്‍

രണ്ടാളെയും സുരക്ഷിതരാക്കി പ്രതികളിലൊരാളെ പോലീസ് പിടികൂടിയത് സാഹസികമായി

07

Mar 2024

വില്ലേജ് ഓഫിസില്‍ കയറിച്ചെന്ന് അക്രമം കാണിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഡോക്ടറെ 10 വര്‍ഷത്തിന് ശേഷം കര്‍ണാടകയില്‍ നിന്ന് പിടികൂടി.

തമിഴ്‌നാട്, തഞ്ചാവൂര്‍ സ്വദേശിയായ തെന്നരസ്(77)നെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്.

globeസന്ദർശകർ

93449