OLX വഴി ഐഫോൺ തട്ടിയെടുക്കുന്ന സംഘത്തെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു

15 Oct 2022

OLX വഴി ഐഫോൺ തട്ടിയെടുക്കുന്ന സംഘത്തെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു.
OLX ൽ വിൽപ്പനക്ക് വെച്ച സുൽത്താൻ ബത്തേരി സ്വേദേശിയുടെ 52500 രൂപ വില വരുന്ന ഐഫോൺ തന്ത്രപൂർവം തട്ടിയെടുത്ത മൂന്ന് അംഗ സംഘത്തെ വയനാട് സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി സ്വദേശി
മുഹമ്മദ്‌ ഫസീൽ (26), ഇയാളുടെ ഭാര്യ ഓമശേരി സ്വദേശിനി ശബാന ഷെറിൻ (21),പാണ്ടിക്കാട് സ്വദേശി മുഹമ്മദ്‌ യൂസഫ് ഇസാം (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

OLX ൽ വിൽക്കാൻ വെക്കുന്ന ഐഫോൺ ഉടമക്കളെ ആണ് പ്രതികൾ ഉന്നം വെക്കുന്നത്. സംഘത്തിലെ സ്ത്രീ വ്യാജ പേരുകളിൽ മൊബൈൽ ഫോൺ ഉടമകളെ വിളിച്ചു ഇടപാട് ഉറപ്പിച്ച ശേഷം മൊബൈൽ ഫോൺ കോഴിക്കോട്, നിലമ്പൂർ ഭാഗത്തേക്ക് ഉള്ള ബസ്സിൽ കയറ്റി വിടാൻ ആവശ്യപ്പെടുകയും ഫോണിന്റെ വിലയായി മുഹമ്മദ്‌ യൂസഫ് ഇസാം വ്യാജ ബാങ്ക് റെസിപ്റ്റ് തയ്യാറാക്കി ഫോൺ ഉടമക്ക് അയച്ചു നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. അക്കൗണ്ടിൽ പണം ലഭിക്കാതെ ഫോൺ ഉടമ സംഘത്തെ ബന്ധപെടുമ്പോൾ ബാങ്ക് സെർവർ തകരാർ ആണ് എന്ന് വിശ്വസിപ്പിക്കുകയും. ഈ സമയം കൊണ്ട് തട്ടിപ്പുകാർ ഫോൺ ബസ്സിൽ നിന്നും വാങ്ങി മൊബൈൽ ഷോപ്പുകളിൽ വിൽപ്പന നടത്തുകയുമാണ് ചെയ്യുന്നത്. തട്ടിപ്പിലൂടെ നേടുന്ന പണം വിനോദ സഞ്ചാരത്തിനും ആഡംബര ജീവിത്തത്തിനാണ് ഇവർ ഉപയോഗിച്ച് കൊണ്ടിരുന്നത്. സമാന രീതിയിൽ ഇടപാടുകരുടെ തിരിച്ചറിയൽ രേഖകൾ കൈക്കലാക്കി ദുരുപയോഗം ചെയ്ത ഫസീലിന്റെ സഹോദരൻ ഫാസിലിനെ കുറിച്ച് പോലീസ് അന്വേഷണം നടത്തി വരുന്നു.ഓൺലൈൻ വഴി വിൽപ്പന, വാങ്ങൽ നടത്തുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടതും വ്യക്തിഗത തിരിച്ചറിയൽ രേഖകൾ കഴിവതും ഷെയർ ചെയ്യാതിരിക്കുകയും വേണമെന്ന് സൈബർ പോലീസ് അറിയിച്ചു.

പുതിയ വാർത്ത
28

May 2025

ദേശീയ മാസ്റ്റേഴ്‌സ് കായികമേള വയനാട് പോലീസിന്റെ യശസ്സുയര്‍ത്തി വീണ്ടും അജ്മല്‍

ദേശീയ മാസ്റ്റേഴ്‌സ് ഹർഡിൽസിലും ട്രിപ്പിൾ ജമ്പിലും സ്വർണം

28

May 2025

ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ 'നോക്ക് ഔട്ട് ഡ്രഗ്സ്' ഫുട്ബോള്‍ കാര്‍ണിവലിന് വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ സമാപനം

മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ലഹരി വിരുദ്ധ സന്ദേശം നല്‍കി

18

Nov 2024

ഉപ തെരഞ്ഞെടുപ്പ്: കേന്ദ്ര - സായുധ സേനകളെ വയനാട് പോലീസ് ആദരിച്ചു.

വയനാട് ലോകസഭാ ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്തുത്യർഹമായ സേവനങ്ങൾക്ക് ശേഷം മടങ്ങുന്ന കേന്ദ്രസേനയെയും, സായുധ ബറ്റാലിയൻ അംഗങ്ങളെയും വയനാട് പോലീസ് ആദരിച്ചു.

18

Nov 2024

പോലീസ് സ്റ്റേഷനുകൾ സന്ദർശിച്ച് കുട്ടി പോലീസ്

മീനങ്ങാടി, പടിഞ്ഞാറത്തറ സ്റ്റേഷനുകളിലാണ് സ്റ്റുഡന്റ് പോലീസ് സീനിയർ കേഡറ്റ് വിദ്യാർത്ഥികൾ സന്ദര്‍ശനം നടത്തിയത്.

18

Nov 2024

കഞ്ചാവുമായി പിടിയില്‍

നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് 10 കിലോയോളം കഞ്ചാവുമായി പിടിയിലായത്

23

Oct 2024

പോലീസ് സ്‌മൃതി ദിനം

വീരചരമം പ്രാപിച്ചവർക്ക് വയനാട് പോലീസിന്റെ ആദരാഞ്ജലികൾ

05

Aug 2024

ദുരന്തബാധിത പ്രദേശങ്ങളിൽ നിറസാന്നിധ്യമായി പോലീസ് സേന

ആയിരത്തോളം വരുന്ന പോലീസുകാരെയാണ് വയനാട്ടിൽ വിന്യസിച്ചിട്ടുള്ളത്.

01

Aug 2024

വലിയ ഒരു ദുരന്തത്തെ അഭിമുഖീകരിക്കുന്ന വയനാടിനായി നമുക്ക് ഒരുമിച്ചു കൈകോർക്കാം.

നമ്മൾ ഒരുമിച്ച്‌ ഈ ദുരന്തത്തെ അതിജീവിക്കും.

26

Mar 2024

മുണ്ടക്കൈ ദുരന്തം

മണ്ണിനടിയിലെ മനുഷ്യ സാന്നിദ്ധ്യം കണ്ടെത്താൻ കേരളാ പോലീസിന്റെ കടാവർ, റെസ്ക്യൂ ഡോഗുകൾ

07

Mar 2024

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

560 ഗ്രാം കഞ്ചാവുമായാണ് ഇവര്‍ പിടിയിലാവുന്നത്.

07

Mar 2024

പേരാമ്പ്രയില്‍ നിന്നും രണ്ട് പേരെ തട്ടികൊണ്ടു പോയ സംഭവം: ഒരാള്‍ പിടിയില്‍

രണ്ടാളെയും സുരക്ഷിതരാക്കി പ്രതികളിലൊരാളെ പോലീസ് പിടികൂടിയത് സാഹസികമായി

07

Mar 2024

വില്ലേജ് ഓഫിസില്‍ കയറിച്ചെന്ന് അക്രമം കാണിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഡോക്ടറെ 10 വര്‍ഷത്തിന് ശേഷം കര്‍ണാടകയില്‍ നിന്ന് പിടികൂടി.

തമിഴ്‌നാട്, തഞ്ചാവൂര്‍ സ്വദേശിയായ തെന്നരസ്(77)നെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്.

globeസന്ദർശകർ

93447