വയനാട് ജനമൈത്രി പോലീസിൻ്റെ കായിക പരിശീലന പദ്ധതി.

13 Oct 2022

വയനാട് ജനമൈത്രി പോലീസിൻ്റെ കായിക പരിശീലന പദ്ധതി.

വയനാട് ജില്ലയിലെ പിന്നോക്ക വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് പോലീസ്, എക്സൈസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഫയർമാൻ, ആർമിയിലെ വിവിധ വിഭാഗങ്ങൾ, തുടങ്ങി കായിക ക്ഷമത ആവശ്യമുള്ള തൊഴിൽ അവസരങ്ങളിൽ മത്സരിച്ച് വിജയം നേടുന്നതിനായി, വയനാട് ജില്ല ജനമൈത്രി പോലീസ് ആവിഷ്കരിച്ച്, ജില്ലാ ടൈബൽ ഡിപ്പാർട്ട്മെൻ്റിൻ്റ സഹകരണത്തോടെ നടത്തിവരുന്ന കായിക ക്ഷമത പരിശീലന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ബത്തേരി സർവ്വജന സ്ക്കൂളിൽ വച്ച് വയനാട് ജില്ല പോലീസ് മേധാവി നിർവ്വഹിച്ചു. സുൽത്താൻബത്തേരി പോലീസിൻ്റെ നേതൃത്വത്തിൽ സർവ്വജന ഹൈസ്കൂൾ ഗ്രൗണ്ടിലും, തിരുനെല്ലി പോലീസിൻെറ നേതൃത്വത്തിൽ കാട്ടിക്കുളം GHSS ഗ്രൗണ്ടിലും വച്ച് കായിക ക്ഷമത പരിശീലന പദ്ധതി നടത്തിവരുന്നണ്ട്. കായിക പരിശീലന പദ്ധതിയിൽ ബത്തേരിയിൽ 145 പേരും കാട്ടിക്കുളത്ത് 81 പേരും പങ്കെടുത്ത് പരിശീലനം നേടുന്നുണ്ട്. സ്ക്കൂളlകളിലെ കായികാധ്യാപകരും പോലീസുദ്യോഗസ്ഥരുമാണ് ഇവർക്ക് പരിശീലനം നൽകുന്നത്.
ജനമൈത്രി പദ്ധതിയുടെ ജില്ല നോഡൽ ഓഫീസറായ ജില്ല ക്രൈം ബ്രാഞ്ച് DYSP മനോജ് കുമാർ അവർകളുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ TDO(Tribal Development Officer) മാനന്തവാടി C ഇസ്മയിൽ വിശിഷ്ട അതിഥിയായി പങ്കെടുക്കുകയും ബത്തേരി TDO (Tribal Development Officer) പ്രമോദ് മുഖ്യ പ്രഭാഷണം നടത്തുകയും ബത്തേരി DySP K K അബ്ദുൾ ഷെരീഫ് , തിരുനെല്ലി SHO - PL ഷൈജു, സർവ്വജന HSS പ്രിൻസിപ്പൽ നാസർ, PTA പ്രസിഡണ്ട് അസീസ് മാടാല, കൗൺസിലർ ജംഷീർ PK എന്നിവർ ആശംസകളറിയിച്ച് സംസാരിക്കുകയും ചെയ്തു. ബത്തേരി പോലീസ് സ്റ്റേഷൻ ചടങ്ങിന് ASl സണ്ണി ജോസഫ് സ്വാഗതവും ജനമൈത്രി വയനാട് ജില്ല അസി. നോഡൽ ഓഫീസർ ശശിധരൻ കെ.എം നന്ദിയും പറഞ്ഞു. കായികാദ്ധ്യാപകരായ ശ്രീമതി ഏലിയാമ്മ EK, ബിനു C എന്നിവരെ ചടങ്ങിൽ ആദരിച്ചു

പുതിയ വാർത്ത
28

May 2025

ദേശീയ മാസ്റ്റേഴ്‌സ് കായികമേള വയനാട് പോലീസിന്റെ യശസ്സുയര്‍ത്തി വീണ്ടും അജ്മല്‍

ദേശീയ മാസ്റ്റേഴ്‌സ് ഹർഡിൽസിലും ട്രിപ്പിൾ ജമ്പിലും സ്വർണം

28

May 2025

ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ 'നോക്ക് ഔട്ട് ഡ്രഗ്സ്' ഫുട്ബോള്‍ കാര്‍ണിവലിന് വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ സമാപനം

മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ലഹരി വിരുദ്ധ സന്ദേശം നല്‍കി

18

Nov 2024

ഉപ തെരഞ്ഞെടുപ്പ്: കേന്ദ്ര - സായുധ സേനകളെ വയനാട് പോലീസ് ആദരിച്ചു.

വയനാട് ലോകസഭാ ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്തുത്യർഹമായ സേവനങ്ങൾക്ക് ശേഷം മടങ്ങുന്ന കേന്ദ്രസേനയെയും, സായുധ ബറ്റാലിയൻ അംഗങ്ങളെയും വയനാട് പോലീസ് ആദരിച്ചു.

18

Nov 2024

പോലീസ് സ്റ്റേഷനുകൾ സന്ദർശിച്ച് കുട്ടി പോലീസ്

മീനങ്ങാടി, പടിഞ്ഞാറത്തറ സ്റ്റേഷനുകളിലാണ് സ്റ്റുഡന്റ് പോലീസ് സീനിയർ കേഡറ്റ് വിദ്യാർത്ഥികൾ സന്ദര്‍ശനം നടത്തിയത്.

18

Nov 2024

കഞ്ചാവുമായി പിടിയില്‍

നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് 10 കിലോയോളം കഞ്ചാവുമായി പിടിയിലായത്

23

Oct 2024

പോലീസ് സ്‌മൃതി ദിനം

വീരചരമം പ്രാപിച്ചവർക്ക് വയനാട് പോലീസിന്റെ ആദരാഞ്ജലികൾ

05

Aug 2024

ദുരന്തബാധിത പ്രദേശങ്ങളിൽ നിറസാന്നിധ്യമായി പോലീസ് സേന

ആയിരത്തോളം വരുന്ന പോലീസുകാരെയാണ് വയനാട്ടിൽ വിന്യസിച്ചിട്ടുള്ളത്.

01

Aug 2024

വലിയ ഒരു ദുരന്തത്തെ അഭിമുഖീകരിക്കുന്ന വയനാടിനായി നമുക്ക് ഒരുമിച്ചു കൈകോർക്കാം.

നമ്മൾ ഒരുമിച്ച്‌ ഈ ദുരന്തത്തെ അതിജീവിക്കും.

26

Mar 2024

മുണ്ടക്കൈ ദുരന്തം

മണ്ണിനടിയിലെ മനുഷ്യ സാന്നിദ്ധ്യം കണ്ടെത്താൻ കേരളാ പോലീസിന്റെ കടാവർ, റെസ്ക്യൂ ഡോഗുകൾ

07

Mar 2024

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

560 ഗ്രാം കഞ്ചാവുമായാണ് ഇവര്‍ പിടിയിലാവുന്നത്.

07

Mar 2024

പേരാമ്പ്രയില്‍ നിന്നും രണ്ട് പേരെ തട്ടികൊണ്ടു പോയ സംഭവം: ഒരാള്‍ പിടിയില്‍

രണ്ടാളെയും സുരക്ഷിതരാക്കി പ്രതികളിലൊരാളെ പോലീസ് പിടികൂടിയത് സാഹസികമായി

07

Mar 2024

വില്ലേജ് ഓഫിസില്‍ കയറിച്ചെന്ന് അക്രമം കാണിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഡോക്ടറെ 10 വര്‍ഷത്തിന് ശേഷം കര്‍ണാടകയില്‍ നിന്ന് പിടികൂടി.

തമിഴ്‌നാട്, തഞ്ചാവൂര്‍ സ്വദേശിയായ തെന്നരസ്(77)നെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്.

globeസന്ദർശകർ

93448