വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവലൽക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ബൈക്ക് റാലിയും സംഘടിപ്പിച്ചു.

25 Sep 2022

വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവലൽക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ബൈക്ക് റാലിയും സംഘടിപ്പിച്ചു.

Inauguration of 'YODHAVU' - anti drug awareness program and bike rally by District Police Wayanad.

യുവതലമുറയുടെ വിവിധതരം ലഹരിവസ്തുക്കളുടെ വർദ്ധിച്ച ഉപയോഗം സമീപനാളുകളിൽ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് സമൂഹത്തിലെ ഓരോ പൗരനെയും

ലഹരിക്കെതിരെയുള്ള യോദ്ധാക്കളാക്കുക എന്ന ലക്ഷ്യത്തോടെ കേരളാ പോലീസും ബോധവൽക്കരണ നടപടികളുമായി മുന്നോട്ട്പോവുകയാണ്.ഇതിനകം തന്നെ വയനാട് ജില്ലയിൽ വിദ്യാർത്ഥികൾക്കും,യുവജനങ്ങൾക്കുംഉൾഴപ്പടെ ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചുകഴിഞ്ഞു.”യോദ്ധാവ്” ബോധവൽക്കരണ പദ്ധതിയുെട ജില്ലാതല ഉദ്ഘാടനവും ബൈക്ക് റാലിയും 24.09.2022 (ശനി) വൈകീട്ട് 4.00 മണിക്ക് കൽപ്പറ്റ എച്ച്.ഐ.എം, യു.പിസ്ക്കൂൾ പരിസരത്ത് വച്ച് വയനാട് ജില്ലാ പോലീസ് മേധാവിശ്രീ.ആർ.ആനന്ദ് IPS അവർകൾ ഉദ്ഘാടനം ചെയ്തു.പ്രശസ്ത സിനിമാ താരം ശ്രീ.അബു സലീം,സന്തോഷ് ട്രോഫി ജേതാവ് ശ്രീ.മുഹമ്മദ് റാഷിദ്.കെ എന്നിവരും ജില്ലയിലെ ഉയർഴന്ന പോലീസ് ഉദ്യോഗസ്ഥരും,സ്റ്റുഡന്റ് പോലീസ് കേഡറ്റസ്,സന്നദ്ധ സംഘടനകൾ,വിവധ ക്ലബ്ബ് അംഗങ്ങൾ,സ്കൂൾ കോളേജ് ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങൾ, വ്യാപാരി സുഹൃത്തുക്കൾ,സാമൂഹിക-സാംസകാരിക പ്രവർത്തകർ,മാധ്യമ പ്രവർഴത്തകർ, വയനാട് ബൈക്കേഴ്സ് ക്ലബ്ബ് അംഗങ്ങൾ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ്- കൽപ്പറ്റ യൂണിറ്റ്, പൾസ് എമർജൻസി ടീം - വയനാട്, വൈസ് മെൻ ക്ലബ്ബ് - കൽപ്പറ്റ, കോസ്മോ ക്ലബ്ബ് - കൽപ്പറ്റ, ലയൺസ് ക്ലബ്ബ് - കൽപ്പറ്റ എന്നിവയിലെ അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ഏവരും ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലി, 200 ഓളം ബൈക്കുകൾ പങ്കെടുത്ത റാലി ജില്ലാ പോലീസ് മേധാവിശ്രീ.ആർ.ആനന്ദ് IPS അവർകൾ,പ്രശസ്ത സിനിമാ താരം ശ്രീ.അബു സലീം,സന്തോഷ് ട്രോഫി ജേതാവ് ശ്രീ.മുഹമ്മദ് റാഷിദ്.കെ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. റാലി കൽപറ്റ എച്ച്.ഐ.എം, യു.പിസ്ക്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച് പുതിയ ബസ്സ് സ്റ്റാൻറ് ചുറ്റി ജില്ലാ പോലീസ് മേധാവിയുടെഓഫീസിൽ വന്ന് സമാപിച്ചു.

 

പുതിയ വാർത്ത
28

May 2025

ദേശീയ മാസ്റ്റേഴ്‌സ് കായികമേള വയനാട് പോലീസിന്റെ യശസ്സുയര്‍ത്തി വീണ്ടും അജ്മല്‍

ദേശീയ മാസ്റ്റേഴ്‌സ് ഹർഡിൽസിലും ട്രിപ്പിൾ ജമ്പിലും സ്വർണം

28

May 2025

ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ 'നോക്ക് ഔട്ട് ഡ്രഗ്സ്' ഫുട്ബോള്‍ കാര്‍ണിവലിന് വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ സമാപനം

മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ലഹരി വിരുദ്ധ സന്ദേശം നല്‍കി

18

Nov 2024

ഉപ തെരഞ്ഞെടുപ്പ്: കേന്ദ്ര - സായുധ സേനകളെ വയനാട് പോലീസ് ആദരിച്ചു.

വയനാട് ലോകസഭാ ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്തുത്യർഹമായ സേവനങ്ങൾക്ക് ശേഷം മടങ്ങുന്ന കേന്ദ്രസേനയെയും, സായുധ ബറ്റാലിയൻ അംഗങ്ങളെയും വയനാട് പോലീസ് ആദരിച്ചു.

18

Nov 2024

പോലീസ് സ്റ്റേഷനുകൾ സന്ദർശിച്ച് കുട്ടി പോലീസ്

മീനങ്ങാടി, പടിഞ്ഞാറത്തറ സ്റ്റേഷനുകളിലാണ് സ്റ്റുഡന്റ് പോലീസ് സീനിയർ കേഡറ്റ് വിദ്യാർത്ഥികൾ സന്ദര്‍ശനം നടത്തിയത്.

18

Nov 2024

കഞ്ചാവുമായി പിടിയില്‍

നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് 10 കിലോയോളം കഞ്ചാവുമായി പിടിയിലായത്

23

Oct 2024

പോലീസ് സ്‌മൃതി ദിനം

വീരചരമം പ്രാപിച്ചവർക്ക് വയനാട് പോലീസിന്റെ ആദരാഞ്ജലികൾ

05

Aug 2024

ദുരന്തബാധിത പ്രദേശങ്ങളിൽ നിറസാന്നിധ്യമായി പോലീസ് സേന

ആയിരത്തോളം വരുന്ന പോലീസുകാരെയാണ് വയനാട്ടിൽ വിന്യസിച്ചിട്ടുള്ളത്.

01

Aug 2024

വലിയ ഒരു ദുരന്തത്തെ അഭിമുഖീകരിക്കുന്ന വയനാടിനായി നമുക്ക് ഒരുമിച്ചു കൈകോർക്കാം.

നമ്മൾ ഒരുമിച്ച്‌ ഈ ദുരന്തത്തെ അതിജീവിക്കും.

26

Mar 2024

മുണ്ടക്കൈ ദുരന്തം

മണ്ണിനടിയിലെ മനുഷ്യ സാന്നിദ്ധ്യം കണ്ടെത്താൻ കേരളാ പോലീസിന്റെ കടാവർ, റെസ്ക്യൂ ഡോഗുകൾ

07

Mar 2024

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

560 ഗ്രാം കഞ്ചാവുമായാണ് ഇവര്‍ പിടിയിലാവുന്നത്.

07

Mar 2024

പേരാമ്പ്രയില്‍ നിന്നും രണ്ട് പേരെ തട്ടികൊണ്ടു പോയ സംഭവം: ഒരാള്‍ പിടിയില്‍

രണ്ടാളെയും സുരക്ഷിതരാക്കി പ്രതികളിലൊരാളെ പോലീസ് പിടികൂടിയത് സാഹസികമായി

07

Mar 2024

വില്ലേജ് ഓഫിസില്‍ കയറിച്ചെന്ന് അക്രമം കാണിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഡോക്ടറെ 10 വര്‍ഷത്തിന് ശേഷം കര്‍ണാടകയില്‍ നിന്ന് പിടികൂടി.

തമിഴ്‌നാട്, തഞ്ചാവൂര്‍ സ്വദേശിയായ തെന്നരസ്(77)നെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്.

globeസന്ദർശകർ

93448