ജനപ്രതിനിധികളെയും ജില്ലാ കളക്ടർ മാരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ഫോണിൽ വിളിച്ച് അസഭ്യവർഷം നടത്തുന്ന പ്രതി പിടിയിൽ

01 Sep 2022

ജനപ്രതിനിധികളെയും ജില്ലാ കളക്ടർ മാരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ഫോണിൽ വിളിച്ച് അസഭ്യവർഷം നടത്തുന്ന പ്രതി പിടിയിൽ. ഉന്നത പോലിസ് ഉദ്യോഗസ്ഥരെയും, ജില്ലാ കലക്ടർ മാരെയും, രാഷ്ട്രീയ പ്രവർത്തകരെയും  നമ്പർ സ്പൂഫ് ചെയ്ത് അസഭ്യ വർഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കുന്നംകുളം മരത്തൻക്കോട് സ്വദേശിയും സോഷ്യൽ മീഡിയയിൽ മാർലി എന്ന വിളിപേരുള്ള ഹബീബ് റഹ്മാൻ (29 വയസ്സ്) എന്ന യുവാവാണ് പോലീസിന്റെ  പിടിയിലായത് . നിരവധി വിദ്യാർഥികളെയും യുവാക്കളെയും  ഉൾപ്പെട്ടുത്തി വ്യാജ നമ്പറുകൾ  ഉപയോഗിച്ച്  വാട്സ് ആപ്പ് ഗ്രൂപ്പുകൾ നിർമിച്ച് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുകയുംപരസ്പരം പോർവിളികളും തെറിവിളികളും നടത്തുന്ന ഗ്രൂപ്പുകളിൽ നിന്നും തനിക്കും തന്റെ സുഹൃത്തുക്കൾക്കുമെതിരെ  പോർവിളികൾ നടത്തുന്ന വരുടെ നമ്പർ ഒരു പ്രേത്യേക കോൾ  ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്പൂഫ് ചെയ്ത് വിദേശത്തിരുന്ന്  എം എൽ എയും എംപി യും ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരെയും ജില്ലാ കളക്ട്ടർമാരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും വിളിച്ച് അസഭ്യ ഭാഷയിൽ സംസാരിക്കുകയും ഭീഷണി പ്പെടുത്തുകയുമാണ് പ്രതി ചെയ്തിരുന്നത്.   ഇത്തരം കോളുകൾ റികോർഡ് ചെയ്ത് എതിരാളികൾക്ക് അയച്ച് കൊടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സൈബർ പോലിസിന് തന്നെ ഒരിക്കലും കണ്ടെത്താൻ    കഴിയില്ല എന്ന്  പ്രതി വാട്സ് ആപ്പ് ഗ്രൂപ്പുകളിലും യൂറ്റൂബ് ഉൾപ്പെടെയുള്ള  സാമൂഹ്യ മാധ്യമങ്ങളിലൂടെയും  പ്രചരപ്പിച്ചിരിപ്പിച്ചിരിന്നു. നാലു മാസത്തോളം  പ്രതിയുടെ നിക്കങ്ങൾ വയനാട് സൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആയിരുന്ന ശ്രീ ജീജീഷ് പി കെ യുടെ നേത്യത്വത്തിൽ സൈബർ സെല്ലിലെയും, സൈബർ പോലീസ് സ്റ്റേഷനിലെയും എസ് സി പി ഓമാരായ ഷുക്കൂർ, ബിജിത്ത് ലാൽ, സി പി ഓ മാരായ മുഹമ്മദ് സക്കറിയ,രഞ്ജിത്, പ്രവീൺ,കിരൺ, ജിനോജ് എന്നിവരടങ്ങുന്ന പ്രത്യേക സംഘം സസൂക്ഷ്മം നിരീക്ഷിച്ച് പ്രതി നാട്ടിൽ എത്തുന്ന വിവരം മനസ്സിലാക്കി മറ്റു ജില്ലകളെ കൂടി എകോപിപ്പിച്ച്  പ്രതിയെ വലയിലാക്കുകയായിരുന്നു. നാട്ടിൽ എത്തിയ ഇയാൾ പിടിക്കപ്പെടാതിരിക്കാൻ ഇന്ത്യൻ നമ്പർ ഒന്നും തന്നെ ഉപയോഗിച്ചിരിന്നില്ല. നിലവിൽ ഇയാൾകെതിരെ കാസർഗോഡ് കണ്ണൂർ എറണാകുളം എന്നി ജില്ലകളിൽ  കേസുകൾ ഉണ്ട്  മറ്റു ജില്ലകളിൽ കേസുകൾ നിലവിൽ ഉണ്ടോ എന്ന് പരിശോധിച്ച് വരികയാണ്.വ്യാജ വാട്സ് ആപ്പ് നമ്പറുക്കൾ ഉപയോഗിച്ച്  വിദ്യാർഥികളും മുതിർന്നവരും ഇത്തരം ഗ്രൂപ്പുകളിൽ വ്യാപകമായി അംഗമാക്കുന്നത് പോലീസ് നീരിക്ഷിച്ച് വരികയാണ്.

പുതിയ വാർത്ത
28

May 2025

ദേശീയ മാസ്റ്റേഴ്‌സ് കായികമേള വയനാട് പോലീസിന്റെ യശസ്സുയര്‍ത്തി വീണ്ടും അജ്മല്‍

ദേശീയ മാസ്റ്റേഴ്‌സ് ഹർഡിൽസിലും ട്രിപ്പിൾ ജമ്പിലും സ്വർണം

28

May 2025

ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ 'നോക്ക് ഔട്ട് ഡ്രഗ്സ്' ഫുട്ബോള്‍ കാര്‍ണിവലിന് വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ സമാപനം

മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ലഹരി വിരുദ്ധ സന്ദേശം നല്‍കി

18

Nov 2024

ഉപ തെരഞ്ഞെടുപ്പ്: കേന്ദ്ര - സായുധ സേനകളെ വയനാട് പോലീസ് ആദരിച്ചു.

വയനാട് ലോകസഭാ ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്തുത്യർഹമായ സേവനങ്ങൾക്ക് ശേഷം മടങ്ങുന്ന കേന്ദ്രസേനയെയും, സായുധ ബറ്റാലിയൻ അംഗങ്ങളെയും വയനാട് പോലീസ് ആദരിച്ചു.

18

Nov 2024

പോലീസ് സ്റ്റേഷനുകൾ സന്ദർശിച്ച് കുട്ടി പോലീസ്

മീനങ്ങാടി, പടിഞ്ഞാറത്തറ സ്റ്റേഷനുകളിലാണ് സ്റ്റുഡന്റ് പോലീസ് സീനിയർ കേഡറ്റ് വിദ്യാർത്ഥികൾ സന്ദര്‍ശനം നടത്തിയത്.

18

Nov 2024

കഞ്ചാവുമായി പിടിയില്‍

നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് 10 കിലോയോളം കഞ്ചാവുമായി പിടിയിലായത്

23

Oct 2024

പോലീസ് സ്‌മൃതി ദിനം

വീരചരമം പ്രാപിച്ചവർക്ക് വയനാട് പോലീസിന്റെ ആദരാഞ്ജലികൾ

05

Aug 2024

ദുരന്തബാധിത പ്രദേശങ്ങളിൽ നിറസാന്നിധ്യമായി പോലീസ് സേന

ആയിരത്തോളം വരുന്ന പോലീസുകാരെയാണ് വയനാട്ടിൽ വിന്യസിച്ചിട്ടുള്ളത്.

01

Aug 2024

വലിയ ഒരു ദുരന്തത്തെ അഭിമുഖീകരിക്കുന്ന വയനാടിനായി നമുക്ക് ഒരുമിച്ചു കൈകോർക്കാം.

നമ്മൾ ഒരുമിച്ച്‌ ഈ ദുരന്തത്തെ അതിജീവിക്കും.

26

Mar 2024

മുണ്ടക്കൈ ദുരന്തം

മണ്ണിനടിയിലെ മനുഷ്യ സാന്നിദ്ധ്യം കണ്ടെത്താൻ കേരളാ പോലീസിന്റെ കടാവർ, റെസ്ക്യൂ ഡോഗുകൾ

07

Mar 2024

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

560 ഗ്രാം കഞ്ചാവുമായാണ് ഇവര്‍ പിടിയിലാവുന്നത്.

07

Mar 2024

പേരാമ്പ്രയില്‍ നിന്നും രണ്ട് പേരെ തട്ടികൊണ്ടു പോയ സംഭവം: ഒരാള്‍ പിടിയില്‍

രണ്ടാളെയും സുരക്ഷിതരാക്കി പ്രതികളിലൊരാളെ പോലീസ് പിടികൂടിയത് സാഹസികമായി

07

Mar 2024

വില്ലേജ് ഓഫിസില്‍ കയറിച്ചെന്ന് അക്രമം കാണിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഡോക്ടറെ 10 വര്‍ഷത്തിന് ശേഷം കര്‍ണാടകയില്‍ നിന്ന് പിടികൂടി.

തമിഴ്‌നാട്, തഞ്ചാവൂര്‍ സ്വദേശിയായ തെന്നരസ്(77)നെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്.

globeസന്ദർശകർ

93485