യോദ്ധാവ് : ലഹരിക്കെതിരെ പോരാടം

യോദ്ധാവ് : നിങ്ങൾക്കും യോദ്ധാകളാവാം

  മയക്കുമരുന്നിന്റെയും ലഹരിയുടെയും  ഉപയോഗവും വ്യാപനവും തടയാൻ ' യോദ്ധാവ്' എന്ന പുതിയ പദ്ധതിക്ക് സംസ്ഥാന പോലീസ് രൂപം നൽകിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബഹു : സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടര്‍ന്ന് വയനാട്   ജില്ലയിൽ, ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് ഐ.പി.എസ് അവർകളുടെ  നേതൃത്വത്തിൽ ശക്തമായ മയക്ക്മരുന്ന് വേട്ടയും ലഹരി വിരുദ്ധ ബോധവൽകരണ പ്രവർത്തനങ്ങളും നടന്നു വരികയാണ്.  രണ്ട് സംസ്ഥാനങ്ങളുമായി  അതിർത്തി പങ്കിടുന്ന വയനാട്  ജില്ലയെ ലഹരി വിമുക്തമാക്കുവാൻ നിങ്ങളോരോരുത്തരുടെയും സഹായ സഹകരണങ്ങൾ നമുക്ക് അത്യാവശ്യമാണ്. നിരോധിത ലഹരി വസ്തുക്കളുടെ വിപണനത്തെ ക്കുറിച്ചോ ഉപയോഗത്തെക്കുറിച്ചോ  ലഭിക്കുന്ന വിവരങ്ങൾ  ആന്റി നാർക്കോട്ടിക്ക് ആർമിയുടെ വാട്സ് ആപ്പ് നമ്പറായ wa.me/919995966666 ലേക്ക്   സന്ദേശം അയക്കാവുന്നതാണ്. നിങ്ങളുടെ  വിവരങ്ങൾ സുരക്ഷിതവും സ്വകാര്യവുംമായിരിക്കും. "SAY YES TO LIFE NO TO DRUGS"